Advertisment

ഇന്ത്യയിലെ ആദ്യത്തെ ഹെക്‌സഗണ്‍ ആകൃതിയിലുള്ള എൽഇഡി ഡൗൺലൈറ്റായ ഫിലിപ്സ് ഹെക്സസ്റ്റൈൽ ആരംഭിച്ച് സിഗ്നിഫൈ

New Update

publive-image

Advertisment

ന്യൂഡൽഹി: ഒക്ടോബർ 21,2021: ലൈറ്റിംഗ് മേഖലയിലെ നേതാവായ സിഗ്നിഫൈ (Euronext: LIGHT), ഫിലിപ്സ് ഹെക്സസ്റ്റൈൽ എൽഇഡി ഡൗൺലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. സീലിംഗിൽ വ്യത്യസ്തമായ ഡിസൈനുകൾ സൃഷ്ടിക്കാനും വ്യത്യസ്ത മാതൃകയിൽ ക്രമീകരിക്കാനും കഴിയുന്ന രീതിയിലുള്ള ആദ്യത്തേതും ഹെക്‌സഗണ്‍ ആകൃതിയിലുമുള്ള ഡൗൺലൈറ്റ് ആണിത്. മാത്രമല്ല, ഒരു റൗണ്ട് ഫിറ്റ്മെന്റ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ, ഇത് സീലിംഗിലെ സാധാരണ വൃത്താകൃതിയിലുള്ള കട്ട് ഔട്ടുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് എളുപ്പമാക്കുന്നു.

ഡൗൺലൈറ്റ് ഒരു വാട്ടിന് 100 ല്യൂമെൻസിന്റെ ഉയർന്ന ഊർജ്ജക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇത് വാം വൈറ്റ്,കൂൾ വൈറ്റ് ഓപ്ഷനുകളിലും 8W, 12W, 15W എന്നീ മൂന്ന് വാട്ടുകളിലും ലഭ്യമാണ്. കണ്ണുകൾക്ക് എളുപ്പത്തിന് വേണ്ടി കമ്പനിയുടെ ഐകോംഫോർട്ട് ടെക്നോളജിയുടെ സവിശേഷതകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

publive-image

നിലവിൽ, ഡൗൺലൈറ്റുകൾക്ക് വൃത്തം,ചതുരം എന്നീ രണ്ട് ആകൃതികളാണ് ഉള്ളത്. ഹെക്‌സഗണ്‍ ആകൃതിയിലുള്ള ഡൗൺലൈറ്റ്സ്, വ്യത്യസ്‌ത അകൃതിയിൽ സിലിംഗിൽ ഉപയോഗിച്ച്,ഉപഭോക്താക്കൾക്ക് ധാരാളം ഡിസൈനുകൾ അവരുടെ ഭാവനക്കനുസരിച്ച് സൃഷ്ടിക്കാൻ കഴിയും.

Advertisment