Advertisment

അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍; പഞ്ചാബിലെ നിയമവ്യവസ്ഥ പരിപാലിക്കുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അമരീന്ദര്‍

New Update

publive-image

Advertisment

ചണ്ഡീഗഡ്: മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദമാണ് അന്വേഷിക്കുന്നത്. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധവും അന്വേഷിക്കും.

പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖജീന്ദര്‍ രണ്‍ദാവയാണ് ഈ കാര്യം അറിയിച്ചത്. ക്യാപ്റ്റന്‍ അമരന്ദീര്‍ സിംഗ് ഇപ്പോള്‍ പറയുന്നത് തനിക്ക് ഐഎസ്ഐ ഭീഷണിയുണ്ടെന്നാണ്, ഞങ്ങള്‍ അത് പരിശോധിക്കുന്നുണ്ട് അതില്‍ എന്തെങ്കിലും സ്ത്രീക്ക് കണക്ഷനുണ്ടോയെന്ന് പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നും വരുന്ന ഡ്രോണ്‍ ഭീഷണി 4-5 വര്‍ഷമായി ഉയര്‍ത്തിയത് ക്യാപ്റ്റനാണ്. ആദ്യം ക്യാപ്റ്റന്‍ ആ വിഷയം ഉയര്‍ത്തി ഇപ്പോ ബിഎസ്എഫ് വിന്യാസം നടത്തി. അതേ സമയം അറൂസ ആലമും ഐഎസ്ഐയുമായുള്ള ബന്ധം ഡിജിപി തലത്തില്‍ പരിശോധിക്കുമെന്നും പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം അറൂസ ആലവുമായുള്ള തന്റെ സൗഹൃദം അന്വേഷിക്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നീക്കങ്ങളെ അമരീന്ദര്‍ വിമര്‍ശിച്ചു. പഞ്ചാബിലെ നിയമവ്യവസ്ഥ പരിപാലിക്കുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി. അറൂസ ആലം കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സര്‍ക്കാര്‍ അനുവാദത്തോടെയാണെന്നും അമരീന്ദര്‍ പ്രതികരിച്ചു.

amarinder singh
Advertisment