Advertisment

ലഖിംപൂര്‍ കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍, അറസ്റ്റിലായവരുടെ ആകെ എണ്ണം 13

New Update

publive-image

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സിംഗാഹി ടൗണിലെ മൊഹിത് ത്രിവേദി, ബര്‍സോള കനാലിലെ രങ്കു റാണ, ടിക്കോണി ചിമ്മതണ്ടയിലെ ധര്‍മേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പേരുകള്‍ പുറത്ത് വന്നത്. പ്രതിയായ സുമിത് ജയ്സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കൗണ്ടര്‍ എഫ്.ഐ.ആറിലും അന്വേഷണം നടക്കുകയാണ്. രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിലാണ് കൗണ്ടര്‍ എഫ്.ഐ.ആര്‍.

Advertisment