Advertisment

കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തിന് 10 നിബന്ധനകള്‍ മുന്നോട്ടുവച്ച് നേതൃത്വം; മദ്യം, ലഹരി എന്നിവ ഉപയോഗിക്കരുത്,പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കരുത്,നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കരുത്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തിന് 10 നിബന്ധനകള്‍ മുന്നോട്ടുവച്ച് നേതൃത്വം. പുതുതായി അംഗത്വമെടുക്കുന്നവര്‍ മദ്യം, ലഹരി എന്നിവ ഉപയോഗിക്കില്ലെന്നും പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കില്ലെന്നും സത്യം ചെയ്യണമെന്നാണ് പ്രധാന നിബന്ധന. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും ഉറപ്പ് നല്‍കണം.

പാര്‍ട്ടിക്ക് വേണ്ടി കായികപരമായ അധ്വാനത്തിന് തയാറാവുമെന്നും സത്യവാങ്മൂലം നല്‍കണം. നവംബര്‍ 1ന് ആരംഭിക്കുന്ന മെംബര്‍ഷിപ്പ് ക്യാംപെയ്‌നിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ഫോറത്തിലാണ് നിബന്ധനകള്‍. മാര്‍ച്ച് 31ന് മെംബര്‍ഷിപ്പ് ഡ്രൈവ് അവസാനിക്കുന്നത്.

എന്നാല്‍, ഇത് പഴയരീതി തന്നെയാണെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വിശദമാക്കി. പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ഈ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment