Advertisment

ഭീരുത്വമായ ആക്രമണം, അങ്ങേയറ്റം വേദനാജനകം! മണിപ്പൂരിലെ ഭീകരാക്രമണത്തെ അപലപിച്ച് രാജ്‌നാഥ് സിങ്‌

New Update

publive-image

ന്യൂഡല്‍ഹി: മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീരുത്വമായ ആക്രമണം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘മണിപ്പുരിലെ ചുരാചന്ദ്പുരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീരുത്വമായ ആക്രമണം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. 5 ധീരരായ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയുമാണു നഷ്ടമായത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരും’– അദ്ദേഹം ട്വീറ്റ് ചെയ്തു.

rajnath singh
Advertisment