Advertisment

72 ബോയിങ് വിമാനങ്ങള്‍ക്ക്‌ 900കോടി ഡോളര്‍; വന്‍ നീക്കവുമായി രാകേഷ് ജുന്‍ജുന്‍വാല

New Update

publive-image

Advertisment

ദുബായ്: 72 ബോയിങ് 732 മാക്‌സ് ജെറ്റ് വാങ്ങാനായി രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ലൈന്‍സ് 900 കോടി ഡോളറിന്റെ ഓര്‍ഡര്‍ ബോയിങ് കമ്പനിക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികൾക്ക് മാക്‌സ് ജെറ്റ് പറത്താൻ എയർ സേഫ്റ്റി റെഗുലേറ്റർ അനുമതി നൽകി മാസങ്ങൾക്ക് ശേഷമാണ് കോടീശ്വരനായ രാകേഷ് ജുൻ‌ജുൻവാലയുടെ ആകാശ എയര്‍ലൈന്‍സ് ഇത്ര വലിയ നിക്ഷേപം ഈ മേഖലയില്‍ നടത്താന്‍ തയ്യാറെടുക്കുന്നത്.

അഞ്ച് മാസത്തിനിടെ 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് മാരകമായ അപകടങ്ങൾക്ക് ശേഷം രണ്ടര വര്‍ഷത്തോളം ഇത്തരം വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

"ഇന്ത്യയുടെ വാറൻ ബഫറ്റ്" എന്നറിയപ്പെടുന്ന ജുൻ‌ജുൻ‌വാല, ആഭ്യന്തര വിമാന യാത്രയ്ക്കുള്ള ആവശ്യം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെയും ജെറ്റ് എയർവേയ്‌സിന്റെയും മുൻ ചീഫ് എക്‌സിക്യൂട്ടീവുമാരുമായി ചേര്‍ന്നാണ് ആകാശ എയര്‍ ആരംഭിച്ചത്.

ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു. അടുത്ത വർഷം കമ്പനി പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"വിമാന യാത്രയിൽ ശക്തമായ വീണ്ടെടുക്കലിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു, ദശാബ്ദങ്ങളുടെ വളർച്ചയാണ് ഞങ്ങൾ കാണുന്നത്," ഓർഡർ പ്രഖ്യാപിച്ച ദുബായ് എയർഷോയിൽ ആകാശ എയർ ചീഫ് എക്സിക്യൂട്ടീവ് വിനയ് ദുബെ പറഞ്ഞു.

Advertisment