Advertisment

അപ്രതീക്ഷിത ഇന്ത്യന്‍ സന്ദര്‍ശനവുമായി ചൈനീസ് വിദേശകാര്യമന്ത്രി; നാളെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഔദ്യോഗിക പ്രഖ്യാപനമില്ലാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നതനയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. നാളെ രാവിലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ചര്‍ച്ച നടത്തുമെന്നാണ് വിവരം. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ഡല്‍ഹിയിൽ എത്തിയത് എന്നാണ് വിവരം.

Advertisment