Advertisment

ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിഞ്ഞ്‌ ഏഴു പേർ മരിച്ചു; ഒരാള്‍ മലയാളിയെന്ന് വിവരം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലഡാക്ക്: സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക്‌ നദിയിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴിക്കാണ് അപകടമുണ്ടായത്. തോയ്‌സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ചിലർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായി വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ഏഴ് സൈനികരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

Advertisment