Advertisment

മൂത്രമൊഴിച്ച് നില്‍ക്കുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ 40-കാരിയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദരിയാഞ്ചില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 40-കാരിയും ആണ്‍സുഹൃത്തും വാടകക്കൊലയാളിയും അറസ്റ്റിലായി. മൊയ്‌നുദ്ദീന്‍ ഖുറേഷി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീബ ഖുറേഷി (40), മീററ്റ് സ്വദേശിയായ ഷൊയിബ് (29), വിനീത് ഗോസ്വാമി (29) എന്നിവരെ ഡല്‍ഹി പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ഒരു സ്‌കൂളിന് പുറത്തെ ഗേറ്റിന് സമീപം മൂത്രമൊഴിച്ച് നില്‍ക്കുന്നതിനിടയിലാണ് മൊയ്‌നുദ്ദീന് വെടിയേറ്റത്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് സീബയും ഷൊയിബും അടുപ്പത്തിലായത്.

ഭര്‍ത്താവിനെ കൊലപ്പെടുത്തണമെന്നും ഇതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്നും സീബയാണ് ഷൊയ്ബിനോട് പറഞ്ഞത്. തുടര്‍ന്ന് അഞ്ചു മാസത്തോളം ഇവര്‍ ആസൂത്രണം ചെയ്തു. കൊലപാതകത്തിന് ആറു ലക്ഷം രൂപ മുടക്കിയാണ് ഇവര്‍ വിനീതിനെ വാടകയ്‌ക്കെടുത്തത്.

Advertisment