Advertisment

അശ്രദ്ധമായ അന്വേഷണം, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ചമച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍; ആര്യന്‍ ഖാനെ അറസ്റ്റു ചെയ്ത സമീര്‍ വാങ്കഡെ കുടുങ്ങുമെന്ന് സൂചന; നടപടിക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മുംബൈ: ലഹരിമരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെ, കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡേയ്ക്ക് എതിരേ നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ലഹരിമരുന്നു കേസില്‍ അശ്രദ്ധമായി അന്വേഷണം നടത്തി, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നീ ആരോപണങ്ങളിലാണ് സമീറിനെതിരേ നടപടിയുണ്ടാവുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ, ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്നു കേസിലെ അശ്രദ്ധമായ അന്വേഷണം കൂടി മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്കു ശുപാർശ ചെയ്തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment