Advertisment

ലു​ധി​യാ​ന വ​നി​താ ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മിൽ സംഘർഷം; 4 ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു; 5 ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ​ക്കെ​തി​രെ കേ​സ്

New Update

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന വ​നി​താ ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മി​ൽ സംഘർഷം. സ്വദേശി-വിദേശി തടവുകാർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നാ​ല് ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച് ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Advertisment

publive-image

നൈ​ജീ​രി​യ​ൻ പൗ​ര​രാ​യ മൊ​ണാ​ലി​സ, ചി​നോ​യെ, ഹോ​പ്, ടാ​ൻ​സാ​നി​യ​ൻ സ്വ​ദേ​ശി ഡോ​റീ​ൻ, വെ​സ്റ്റ്ലാ​ൻ​ഡ്സ് സ്വ​ദേ​ശി വി​ക്ടോ​റി​യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യി ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​വ​രും ഇ​ന്ത്യ​ക്കാ​രാ​യ ത​ട​വു​കാ​രും ത​മ്മി​ൽ ഏ​റെ​നാ​ളാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഞാ​യ​റാ​ഴ്ച ജ​യി​ലി​നു​ള്ളി​ൽ വ​ച്ച് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം അ​ടി​പി​ടി​യി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം ത​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് വി​ദേ​ശി​ക​ളാ​യ ത​ട​വു​കാ​രെ പ്ര​ത്യേ​ക ബാ​ര​ക്കി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യി​ൽ അ​ധി​കാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി.

Advertisment