Advertisment

ബൈക്കിന് '2611' എന്ന നമ്പര്‍ വേണമെന്ന് നിര്‍ബന്ധം; മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന നമ്പറിനായി പ്രതി 5000 രൂപ അധികം അടച്ചു! ഉദയ്പുരിലെ കൊലപാതകത്തില്‍ പ്രതികളുടെ വാഹന നമ്പറിന്റെ പ്രത്യേകത വെളിപ്പെടുത്തി പൊലീസ്‌

New Update

publive-image

Advertisment

ഉദയ്പൂർ: ഉദയ്പൂർ കൊലക്കേസിലെ പ്രതി റിയാസ് അഖ്താരിയുടെ ബൈക്ക് നമ്പർ '2611' 5000 രൂപ അധികം നൽകി സ്വന്തമാക്കിയതാണെന്ന് പൊലീസ്. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ‘26/11’ന് തുല്യമായ നമ്പറാണിത്. കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്.

പ്രതികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ പൊലീസ് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വിവരവും പൊലീസ് വെളിപ്പെടുത്തിയത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ. നിലവിൽ ഉദയ്‌പുരിലെ ധൻമണ്ഡി സ്റ്റേഷനിലാണ് ബൈക്കുള്ളത്.

റിയാസ് ബോധപൂർവം 2611 എന്ന നമ്പർ ആവശ്യപ്പെടുകയും ഇതിനായി അധികം 5,000 രൂപ അധികമായി നൽകിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അക്രമണവുമായി ബന്ധപ്പെട്ട നിർണായക സൂചനകൾ ഈ നമ്പരുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടല്‍.

2013ൽ എച്ച്‌ഡിഎഫ്‌സിയിൽ നിന്ന് ലോൺ എടുത്താണ് റിയാസ് അക്തരി ബൈക്ക് വാങ്ങിയതെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) രേഖകൾ വ്യക്തമാക്കുന്നു. 2014 മാർച്ചിൽ ബൈക്കിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു.

Advertisment