Advertisment

അമരീന്ദർ സിങ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും

New Update

publive-image

ന്യൂഡൽഹി: പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ നടുവിന്റെ ശസ്ത്രക്രിയക്കായി അമരീന്ദര്‍ ലണ്ടനിലാണ്. ചികിത്സ കഴിഞ്ഞ് അടുത്തയാഴ്ച തിരിച്ചെത്തും.

തിരിച്ചെത്തിയതിന് ശേഷം പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉണ്ടായേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന വിവരങ്ങൾ പുറത്തു വന്നത്.

Advertisment