Advertisment

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; വിശ്വാസവോട്ടെടുപ്പ് നാളെ

New Update

publive-image

Advertisment

മ​ഹാ​രാ​ഷ്‌​ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട. ഉദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ലെ രാ​ജ​ൻ സാ​ൽ​വി ‌സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

കോ​ൺ​ഗ്ര​സി​ലെ നാ​നാ പ​തോ​ളി​ൻറെ രാ​ജി​യെ​ത്തു​ട​ർ​ന്ന് 2021 ഫെ​ബ്രു​വ​രി മു​ത​ൽ സ്പീ​ക്ക​ർ​ പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. രാ​ജ​ൻ സാ​ൽ​വിക്ക് ശി​വ​സേ​ന​യു​ടെ​യും എ​ൻ​സി​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ൻറെ​യും പി​ന്തു​ണ​യുണ്ട്. രാ​ഹു​ൽ നാ​ർ​വി​കറാണ് ബിജെപിക്കായി സ്പീക്കർ പോരിന് ഇറങ്ങുന്നത്.

ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അടക്കം വിമത എംഎൽഎമാർക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാൽ കോടതി ഇടപെടലിൽ പ്രതീക്ഷ വെച്ചാണ് രാജൻ സാൽവിയും പോരാട്ടത്തിനിറങ്ങുന്നത്. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. ഗോവയിൽ നിന്ന് വിമാനമാർഗ്ഗമാണ് എംഎൽഎമാര്‍ രാത്രിയോടെ മുംബൈയിലെത്തിയത്.

Advertisment