Advertisment

രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ; കരുത്തുകാട്ടി ഷിൻഡേ, നർവേക്കർ വിജയമുറപ്പിച്ചത് . 164 വോട്ടുകൾ നേടി

New Update

മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎ രാഹുൽ നർവേക്കർക്ക് വിജയം. 164 വോട്ടുകൾ നേടിയാണ് നർവേക്കർ വിജയമുറപ്പിച്ചത്. മഹാവികാസ് ആഘാഡി സ്ഥാനാർഥിയായി ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

Advertisment

publive-image

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അം​ഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സഭയിൽ അവലംബിച്ചത്.

ശിവസേനയുടെ മുൻ നേതാവായിരുന്നു രാഹുൽ. 2014ൽ അദ്ദേഹം പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു. പിന്നീട് 2019ലാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്.

Advertisment