Advertisment

കശ്മീരിൽ സായുധരായ ലഷ്കറെ തയിബ ഭീകരരെ ഗ്രാമീണർ പിടികൂടി; എകെ-47 തോക്കുകളും 7 ഗ്രനേഡുകളും ഒരു പിസ്‍റ്റളും കണ്ടെടുത്തു

New Update

ശ്രീനഗർ: കശ്മീരിലെ റിയാസി ജില്ലയിലെ തുക്സാൻ ഗ്രാമത്തിൽ സായുധരായ ലഷ്കറെ തയിബ ഭീകരരെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി.

Advertisment

publive-image

ജില്ലയിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായ ലഷ്കറെ തയിബ കമാൻഡർ താലിഖ് ഹുസൈൻ, ലഷ്കറെ തയിബ ഭീകരൻ ഫൈസൽ അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന് 2 എകെ-47 തോക്കുകളും 7 ഗ്രനേഡുകളും ഒരു പിസ്‍റ്റളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഭീകരരെ പിടികൂടിയ ഗ്രാമീണർക്ക് ഡിജിപി 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Advertisment