ഇന്ത്യയിൽ 12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇന്ത്യയിൽ 12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങുന്നു . ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാനാണ് 150 ഡോളറിൽ താഴെ വില വരുന്ന ഇന്ത്യൻ ഫോണുകൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. പുതിയ നീക്കം ബഡ്ജറ്റ് ഫോൺ രാജാക്കന്മാരായ ഷവോമിക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുക.

Advertisment

ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട്‌ഫോണുകളാണ്. ഇതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്. ഷാവോമി, റിയൽമീ,ട്രാൻഷൻ തുടങ്ങിയ ബ്രാൻഡ് കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക. തദ്ദേശ ബ്രാൻഡുകൾക്ക് അവസരം നൽകുന്നതിനാണ് ഈ നീക്കം

Advertisment