Advertisment

പഞ്ചാബി ഗായകൻ നിർവൈർ സിംഗ് ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മെല്‍ബണ്‍: പഞ്ചാബി ഗായകൻ നിർവൈർ സിംഗ് ചൊവ്വാഴ്ച ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മെൽബണിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഡിഗേഴ്‌സ് റെസ്റ്റിലെ ബുള്ള-ഡിഗേഴ്‌സ് റെസ്റ്റ് റോഡിൽ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം.

42 കാരനായ നിർവൈർ സിംഗ് ഒരു ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 'മൈ ടേൺ' ആൽബത്തിലെ തേരേ ബിന എന്ന ഗാനത്തിലൂടെയാണ് നിർവൈർ സിംഗ് പ്രശസ്തി നേടിയത്. ഡാർദ-എ-ദിൽ, ജെ റസ്ഗി, ഫെരാരി ഡ്രീം, ഹിക്ക് തോക്ക് കെ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ഹിറ്റുകൾ.

Advertisment