ടോൾ പ്ലാസ പൂട്ടിക്കെട്ടി സ്ഥലം വിടുക, സമയം നീട്ടിത്തരില്ല, നഷ്ടപരിഹാരവും ഇല്ല - പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

പുതിയ വാഹനം വാങ്ങുമ്പോൾ എന്തിനാണ് ടാക്സ് ഈടാക്കുന്നത് ? 8 % ടാക്സ് ആണ് ഷോറൂമിൽനിന്നും വാഹനം വാങ്ങുമ്പോൾ ഈടാക്കുന്നത്. പിന്നെന്തിനാണ് ഈ ടോൾ പിരിവ് ?

Advertisment

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംഗരൂർ ലുധിയാന റോഡിലുള്ള ലദ്ദ ടോൾ പ്ലാസയും അഹമ്മദ് ഗഡിലെ ടോൾ പ്ലാസയും ഇന്ന് രാത്രി 12 മണിമുതൽ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത് അവിടം സന്ദർ ശിച്ച ശേഷമാണ്. 7 വർഷമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി ടോൾ പ്ലാസ സന്ദർശിക്കുന്നത്.

കോവിഡ് ,കർഷകസമരം മൂലമുണ്ടായ നഷ്ടം നികത്താൻ ടോൾ പ്ലാസയുടെ പ്രവർത്തനം 6 മാസം നീട്ടി നൽകണമെന്നും അല്ലെങ്കിൽ 50 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നുമുള്ള ടോൾ കമ്പനിയുടെ ആവശ്യം അപ്പാടെ തള്ളിക്കളഞ്ഞ മുഖ്യമന്തി നയാ പൈസ നൽകില്ലെന്ന് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

" കോവിഡ് ലോകമാകെയുണ്ടായ വിപത്താണ്. എല്ലാവർക്കും ആ കാലയളവിൽ വലിയ നഷ്ടമുണ്ടായി. സാധാരണജനങ്ങൾക്കുപോലും ജോലിയും വേലയുമില്ലാതെ കഷ്ടപ്പെടേണ്ടിവന്നു. അതുപോലെ ടോൾ കമ്പനിക്കുമുണ്ടായ നഷ്ടം അവർ സഹിക്കാൻ തയ്യറാകണം. വേറെ വഴിയില്ല. കർഷകസമരം കേന്ദ്രസ ർക്കാരിന്റെ തെറ്റായ നടപടികൾ മൂലമാണുണ്ടായത്. അതിനുള്ള നഷ്ടം നികത്തുക സംസ്ഥാന സർക്കാ രിന്റെ ഉത്തരവാദിത്വമല്ല."

"മറ്റുള്ള ഏതെങ്കിലും മുഖ്യമന്ത്രിമാരായിരുന്നെങ്കിൽ 6 മാസം എന്നത് ഒരു വർഷമായി നീട്ടിക്കൊടുക്കുമാ യിരുന്നു. ബാക്കി 6 മാസത്തെ പണം സ്വന്തം കീശയിലാക്കാനും അവർ മടിക്കില്ല. അനാവശ്യമായ ടോൾ പ്ലാസകൾ പഞ്ചാബിൽ അനുവദിക്കില്ല. സാധാരണക്കാരെയും കർഷകരെയും ഊറ്റിപ്പിഴിയുന്ന രീതി അനുവദിക്കില്ല. ജനകീയ വിഷയങ്ങൾ നേരിട്ടുമനസ്സിലാക്കാതെ ഏ.സി റൂമിലിരുന്ന് ഫയലുകൾ ഒപ്പിടുന്ന ആ കാലം കഴിഞ്ഞു. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയ മുൻമന്ത്രിമാരും മുഖ്യമന്ത്രിമാരും അതിനു വലിയ വില നൽകേണ്ടിവരുന്ന സമയമാണ് വരാൻ പോകുന്നതെന്നും" മാൻ മുന്നറിയിപ്പ് നൽകി.

Advertisment