/sathyam/media/post_attachments/Nx82cZEawW0hN2TkLUfZ.png)
സന്ദർശകരും ജാഗ്രതപുലർത്തുക. കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായതുപോലെ ആഗ്രയിലെ താജ് മഹലിൽ തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് വാനരർ ആക്രമണ കാരികളായി മാറിയി രിക്കുകയാണ്. കുരങ്ങുശല്യം വ്യാപകമായതോടെ ഒരു പുരാവസ്തുവകുപ്പു ജീവനക്കാരനെ വടിയുമായി സന്ദർശകർക്ക് സംരക്ഷണത്തിനായി സ്ഥിരമായി താജിൽ നിയോഗിച്ചിട്ടുമുണ്ട്.
എന്നിട്ടും കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടു വിദേശികളടക്കം മൂന്നുപേരെയാണ് കുരങ്ങന്മാർ വളഞ്ഞിട്ടു കടിച്ചത്. ഇന്നലെ താജ് മഹലിൽ കുരങ്ങന്മാരുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഒരു വിദേശവനിതയെ ആക്രമിച്ചു ഗുരുതരമായി മുറിവേൽപ്പിച്ച വാനരരെ ജോലിക്കാരായ 4 പേരുടെ കഠിന ശ്രമഫലമായാണ് ഓടിച്ചുവിടാൻ കഴിഞ്ഞത്. രസകരമായ വസ്തുത അവിടുത്തെ ഫൗണ്ടനിൽ കുളിച്ചുകൊണ്ടിരുന്ന കുരങ്ങന്മാരാണ് ആക്രമണം നടത്തയതത്രേ.
/sathyam/media/post_attachments/qSD9gZn639kzuKwtEowX.png)
താജ് സന്ദർശകരുടെ പേഴ്‌സുകളും സാധനങ്ങളും തട്ടിപ്പറിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇന്നലെ വിദേശവനിതയെ ക്രൂരമായി ആക്രമിച്ചതിനെത്തുടർന്ന് ഇപ്പോൾ 4 ഉദ്യോഗസ്ഥരെ വടിയുമായി കുരങ്ങ ന്മാരെ ആട്ടിയോടിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കുരങ്ങന്മാരെ സൂക്ഷിക്കുക, അവരിൽ നിന്നും അകലം പാലിക്കുക തുടങ്ങിയ പോസ്റ്ററുകൾ താജ് മഹലിൽ പലയിടത്തും പതിക്കുകയും ചെയ്തിരിക്കുന്നു.
ഇന്നലെ ആക്രമണത്തിന് വിധേയയായ വനിത സ്‌പെയിൻ സ്വദേശിനിയാണ്.അവരെ പ്രാഥമിക ശിശ്രൂഷകൾക്കുശേഷം ആഗ്ര ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
ആയതിനാൽ കേരളത്തിലെ തെരുവുനായകളുടെ ആക്രമണം പോലെ സന്ദർശകർ പരമാവധി സൂക്ഷിക്കേണ്ട സ്ഥലമാണ് താജ് മഹലും പരിസരങ്ങളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us