ഹാസ്യതാരവും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന രാജു ശ്രീവാസ്തവ് വിടവാങ്ങി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

സാധാരണക്കാരുടെ കൊമേഡിയൻ എന്ന പേരിൽ ഏറെ ഖ്യാതിനേടിയ ഹാസ്യതാരവും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന രാജു ശ്രീവാസ്തവ് 58 മത്തെ വയസ്സിൽ വിടവാങ്ങി. അമിത എക്സർസൈസ് ആകാം മരണകാരണം. ഉത്തർപ്രദേശ് സ്വദേശിയായിരുന്ന അദ്ദേഹം കഴിഞ്ഞ 40 ദിവസമായി കോമയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 10 ന് ഡൽഹിയിലെ ഹോട്ടലിൽ എക്സർസൈസ് ചെയ്യവെയാണ്‌ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനേതന്നെ അദ്ദേഹത്തെ ഡൽഹിയിലെ എയിംസിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

Advertisment

ട്രേഡ് മില്ലിൽ അദ്ദേഹം അൽപ്പം നല്ല വേഗതയിൽ നടക്കുന്ന സമയത്താണ് ഹൃദയവേദന ഉണ്ടാകുന്നതും അതിൽനിന്ന് താഴെ വീഴുന്നതും. അദ്ദേഹത്തിൻ്റെ ഭാര്യ ശിഖ ഒരു മകൻ ,മകൾ എന്നിവരെയാണ് തനിച്ചാക്കി അദ്ദേഹം കടന്നുപോയത്. മിനിസ്ക്രീൻ വഴി ബിഗ് സ്ക്രീനിലും സ്റ്റേജ് ഷോകളിലും താരമായി തിളങ്ങിയ അദ്ദേഹം രാഷ്ട്രീയത്തിലും ഒരു കൈനോക്കിയെങ്കിലും അത്ര വിജയിച്ചില്ല.

സെലിബ്രിറ്റികൾ പലരും അമിത എക്സർസൈസ് മൂലം മരണപ്പെട്ടിട്ടുണ്ട്.അതിൽ അവസാനകണ്ണിയാണ്‌ രാജു ശ്രീവാസ്തവ. നമ്മൾ ഓർക്കേണ്ട ഒരു വസ്തുത, ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ ഒരു ട്രെയിനറെക്കാളുപരി ഒരു ഡോക്ടറുടെയോ ഹൃദ്രോഗ വിദഗ്‌നറെയോ ഉപദേശം തേടുന്നതായിരിക്കും ഉത്തമം എന്നതാണ്.

Advertisment