Advertisment

കെ.എ. ത്രിപാഠിയുടെ പത്രിക തള്ളാന്‍ കാരണം ഒപ്പിലെ പൊരുത്തക്കേടുകള്‍; കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍

New Update

publive-image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. ഇരുവര്‍ക്കുമൊപ്പം കെ.എ. ത്രിപാഠിയും പത്രിക സമര്‍പ്പിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.

ഒപ്പിലെ പൊരുത്തക്കേടുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്.

Advertisment