/sathyam/media/post_attachments/zoO3bBnAgOLNBnnXALyl.jpg)
എന്തൊക്കെയാണ് നമ്മുടെ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നതെന്നു നോക്കുക..? ഇവർ ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും.. ഇല്ലാക്കഥകൾ ഗണിച്ചുണ്ടാക്കും. അത് പൊടിപ്പും തൊങ്ങലുകളും വച്ച് അങ്ങനെ പടച്ചുവിടും. സാധാരണക്കാർക്ക് ഇതൊക്കെ വിശ്വസിക്കാതെ തരമില്ലല്ലോ ?
മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കഴിഞ്ഞമാസം നമീബിയയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റപ്പുലികളിൽ ആശ എന്ന് പേരുള്ള ചീറ്റപ്പുലി ഗർഭിണിയാണെന്ന നുണക്കഥയാണ് ഏറ്റവും ഒടുവിലായി നമ്മുടെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്.
അതിനുമുൻപ് അവർ മറ്റൊരു പച്ചക്കള്ളം കൂടി പ്രചരിപ്പിച്ചു. അതായത് നമീബിയയിൽ നിന്നുകൊണ്ടുവന്ന 5 പെൺ ചീറ്റകളിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി "ആശ" എന്ന് പേരിട്ടെന്നായിരുന്നു ആ നുണ.
ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് ഡിഎഫ്ഒ പ്രകാശ് കുമാർ വർമ്മയുടെ ആധികാരികമായ പ്രസ്താവന ഇപ്രകാരമാണ് :-
"ഇത് രണ്ടും നടന്നിട്ടില്ല. പ്രധാനമന്ത്രി ഒരു ചീറ്റയ്ക്കും പേരിട്ടിട്ടില്ല. അങ്ങനെ പേരിട്ടിരുന്നുവെങ്കിൽ അദ്ദേഹം മൻ കി ബാത്തിലൂടെ ജനങ്ങളോട് പേരു നിർദ്ദേശിക്കാൻ പറയില്ലായിരുന്നു. മാത്രവുമല്ല അദ്ദേഹം പേരിട്ടെങ്കിൽ അതും മൻ കി ബാത്തിലൂടെ പറയുമായിരുന്നു. അതും ഉണ്ടായിട്ടില്ല. അതുകൊണ്ട് ആശ എന്നപേര് മാദ്ധ്യമങ്ങൾ തന്നെ കെട്ടിച്ചമച്ചതാണ്. എന്നിട്ടത് പ്രധാനമന്ത്രിയുടെ തലയിൽ ചാർത്തിക്കൊടുത്തു. ആശ എന്ന് പേരുള്ള ചീറ്റ കുനോ പാർക്കിലില്ല."
" രണ്ട്. ചീറ്റ ഗർഭിണിയാണെന്ന വിവരം. അതും പച്ചക്കള്ളമാണ്. അത്തരം ടെസ്റ്റുകളൊന്നും നടന്നിട്ടുമില്ല അങ്ങനെയൊരു വിവരം നമീബിയയിൽനിന്നുപോലും ലഭിച്ചിട്ടുമില്ല. ആരാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ തട്ടിവിടുന്നതെന്നും എന്താണവരുടെ ലക്ഷ്യമെന്നും അറിയില്ല."
ഇതാണ് വാസ്തവമെന്നിരിക്കേ നമ്മുടെ മാദ്ധ്യമങ്ങൾ ബ്രേക്കിംഗ് വർത്തകൾക്കുവേണ്ടി ഇല്ലാത്ത കഥകൾ മെനഞ്ഞെടുത്തു പടച്ചുവിടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.
മാസങ്ങൾക്കുമുമ്പ് മഹാരഷ്ട്രയിലെ ഒരു ഗ്രാമത്തിൽ പ്രതികാരദാഹികളായ വാനരർ നൂറുകണക്കിന് നയക്കുട്ടികളെ പിടിച്ചുകൊണ്ടുപോയി മരത്തിന്റെയും കെട്ടിടങ്ങളുടെയും മുകളിൽനിന്ന് താഴേക്കിട്ടു കൊല്ലുന്നു എന്നൊരു നുണക്കഥ നമ്മുടെ മാദ്ധ്യമങ്ങൾ പറഞ്ഞുപരത്തിയത് ലോകമെമ്പാടും ചർച്ചയായിരുന്നു. അതും പൊളിച്ചടുക്കി സത്യം ലോകത്തോട് വെളിപ്പെടുത്തിയതും അവിടുത്തെ വനം വകുപ്പിലെ അധികാരികളും ഉദ്യോഗസ്ഥരുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us