കാശ്മീർ ആപ്പിളിന് വിലയില്ല, കർഷകർ പരിഭ്രാന്തിയിൽ...

New Update

publive-image

കാശ്മീർ ആപ്പിളിന് വിലയില്ല, കർഷകർ പരിഭ്രാന്തിയിൽ. സവാള,തക്കാളി,വെളുത്തുള്ളി പോലെ ആപ്പിൾ വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ. കശ്മീർ ജനതയുടെ ഉറക്കം കെടുത്തി ഇറാൻ ആപ്പിളുകൾ ഇന്ത്യൻ വിപണിയിൽ...

Advertisment

നമുക്കറിയാം കശ്മീർ ,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ആപ്പിളുകൾ ഗുണനിലവാരത്തിൽ മുൻനിര യിലാണ്. കാണാനും നല്ല അഴകാണ്. ഇത്തവണ കാശ്മീരിൽ റിക്കാർഡ് ഉൽപ്പാദനമാണ് നടന്നിരിക്കുന്നത്.2021 നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർദ്ധനയാണ് ഇക്കൊല്ലം ഉൽപ്പാദനത്തിൽ ഉണ്ടായിരിക്കുന്നത്.

publive-image

10,000 കോടി രൂപയുടെ കശ്മീരിലെ ആപ്പിൾ വ്യവസായം ഇത്തവണ 2.5 ദശലക്ഷം ടൺ വിളവെടുപ്പ് പ്രതീക്ഷി ക്കുന്നു. 2021ൽ കശ്മീരിൽ 21 ലക്ഷം ടൺ ആപ്പിൾ ഉൽപ്പാദിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒരു ദിവസം 3000 ട്രക്കുകളാണ് കാശ്മീരിൽ നിന്ന് ആപ്പിളുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ദിവസവും പൊയ്ക്കൊണ്ടിരുന്നത്.

ഇറാനിൽ നിന്നുള്ള ആപ്പിളുകളാണ് ഇപ്പോൾ കശ്മീർ ആപ്പിളുകൾക്ക് ഇന്ത്യൻ മാർക്കറ്റിൽ വെല്ലുവിളി ഉയർത്തുന്നത്. ഇറാൻ ആപ്പിളും ഗുണനിലവാരത്തിൽ കശ്മീർ ആപ്പിളിനോട് കിടപിടിക്കുന്നതുതന്നെയാണ്. ഇന്ത്യൻ ആപ്പിൾ ഒരു പെട്ടി അതായത് ഏകദേശം 6 കിലോയോളം 1000 -1200 രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ വില. ഇക്കൊല്ലമാകട്ടെ വേതനവും പാക്കിംഗ് മെറ്റിരിയൽ വിലയും ഏകദേശം 25 % വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ വില കൂടുതൽ ലഭിച്ചില്ലെങ്കിൽ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല.

publive-image

ആ സ്ഥിതിയിലാണ് മുന്തിയ ഇനം ഇറാൻ ആപ്പിളുകൾ ഇന്ത്യൻ കമ്പോളം കീഴടക്കുന്നത്. ഒരു പെട്ടി ഇറാൻ ആപ്പിളിന് 600 രൂപ വരെയേയുള്ളു പരമാവധി വില.ഇറാൻ ആപ്പിളുകൾ 3 റൂട്ടുകൾ വഴിയാണ് ഇന്ത്യയിലെ ത്തുന്നത്. അതായത് ഫ്രീ ട്രേഡ് വഴി അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് അവ നമ്മുടെ മാർക്കറ്റുകളിൽ എത്തുന്നത്.

ഇത് നമുക്ക് തടയാൻ എളുപ്പമല്ല.കാരണം ഇന്ത്യ, തെക്കേ ഏഷ്യൻ രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര ഉടമ്പടി (South Asian Free Trade Area (SAFTA) pac) പ്രകാരം ഏതു രാജ്യത്തിനും തങ്ങളുടെ ഉൽപ്പന്നം ഒരു ഡ്യൂട്ടിയു മില്ലാതെ മറ്റൊരു അംഗ രാജ്യത്തു കൊണ്ടുപോയി വിൽക്കാം എന്നതാണ് വ്യവസ്ഥ.

publive-image

അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും ഇന്ത്യയെപ്പോലെ സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് ഏരിയ (SAFTA) അംഗരാജ്യങ്ങളാണ്‌. ബംഗ്ളാദേശ് ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഇറാൻ SAFTA അംഗരാജ്യമല്ലാത്തതെന്തുകൊണ്ടാണ് പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ് വഴി ഇറാൻ ആപ്പിളുകൾ ഇന്ത്യയിലെത്തുന്നത്.

ഇറാൻ ആപ്പിളുകൾ മൂലം മൂന്നു കോടിയോളം പെട്ടി ആപ്പിളാണ് ഇന്നലെവരെ കാശ്മീരിൽ വിൽക്കാതെ കെട്ടിക്കിടക്കുന്നത്. വാങ്ങാൻ ആളില്ല എന്നതാണ് സ്ഥിതി.

Fruit Growers cum Dealers Union from Kashmir Valley യും അവിടുത്തെ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.ഇല്ലെങ്കിൽ കശ്മീരിലെ ആപ്പിൾ കർഷകർക്ക് മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് സംഘടന വെളിപ്പെടുത്തുന്നത്.

publive-image

കശ്മീരിലെ ആപ്പിൾ കർഷകരും കേരളത്തിലെ റബർ കർഷകരുടെ അതെ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വേണമെങ്കിൽ പറയാം. കേരളത്തിലെ നെൽപ്പാടങ്ങളെല്ലാം റബർ കൃഷിയിലേക്ക് വഴിമാറിയതുപോലെ കശ്മീരിലെ നെൽപ്പാടങ്ങൾ ഒട്ടുമിക്കതും കഴിഞ്ഞ 6 വർഷങ്ങൾകൊണ്ട് ആപ്പിൾ കൃഷിയിലേക്ക് മാറുകയായിരുന്നു. ഇന്ന് കാശ്മീരിലെ 80 % ആളുകളുടെയും ജീവനോപാധി ആപ്പിൾ കൃഷിയാണ്.

ഉന്നതശ്രേണിയിലുള്ള ഹൈ ബ്രീഡ് തൈകൾ വന്നതോടെ എളുപ്പം കായ്ക്കുകയും കൂടുതൽ വിള ലഭി ക്കുകയും ചെയ്യുമെന്ന സ്ഥിതിയിൽ പലരും നെൽകൃഷി ഉപേക്ഷിക്കുകയും ആപ്പിൾ കൃഷിയിലേക്ക് തിരിയുകയുമായിരുന്നു.അതാണ് ഉൽപ്പാദനം ഇത്രമേൽ വർദ്ധിക്കാനുള്ള കാരണവും.

publive-image

ഇറാൻ ആപ്പിളുകൾ അയൽരാജ്യങ്ങൾ വഴി ഇന്ത്യയിലെത്തുന്നത് തടയണമെങ്കിൽ കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടാകുകയും SAFTA അംഗരാജ്യത്തിന്റേതല്ലാത്ത ഉല്പന്നങ്ങൾ നമ്മുടെ രാജ്യത്തെത്തുന്നത് തടയാൻ അയൽ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യാവുന്നതാണ്.അപ്പോഴും ഉൽപ്പന്നം പൂർണ്ണമായും അവർ വിലകൊടു ത്തുവാങ്ങി ട്രേഡിംഗ് നടത്തുകയാണെങ്കിൽ നമ്മുക്ക് മറ്റൊന്നും ചെയ്യാനുമാകില്ല.

Advertisment