/sathyam/media/post_attachments/71NXjxPgI8O35zXcENkV.jpg)
മുംബൈയിൽ ഇന്നലെ നടന്ന ബിസിസിഐ മീറ്ററിംഗിൽ സൗരഭ് ഗാംഗുലി ഒരു തവണകൂടി അദ്ധ്യക്ഷനാകാനുള്ള തയ്യറെടുപ്പോടെയാണ് വന്നെത്തിയത്. എന്നാൽ കാര്യങ്ങൾ അദ്ദേഹത്തിനനുകൂലമായില്ല എന്നത് കൂടാതെ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയിൽ പരക്കെ ആക്ഷേപവുമുയർന്നു.
ബിസിസിഐയുടെ ഒഫീഷ്യൽ സ്പോണ്‍സര്‍ കമ്പനികളുടെ എതിരാളികളെ അദ്ദേഹം സ്പോൺസർമാരാക്കിയതിൽ മുൻ അദ്ധ്യക്ഷൻ എൻ ശ്രീനിവാസനും അദ്ദേഹത്തിൻ്റെ അനുചരർക്കും വലിയ എതിർപ്പുണ്ടായിരുന്നു.
സാധാരണയായി മൂന്നുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്ന ബിസിസിഐ പ്രസിഡന്റുമാർക്ക് ഒരു തവണകൂടി അവസരം നൽകുന്ന പതിവുണ്ട്. എന്നാൽ സൗരവ് ഗാംഗുലിയുടെ കാര്യത്തിൽ ഒട്ടുമിക്ക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളും ഒറ്റക്കെട്ടായി ഒരിക്കൽക്കൂടി അദ്ദേഹത്തിനവസരം നൽകുന്നതിനെ എതിർത്തു. ഒരൽപം പോലും വിട്ടുവീഴ്ചക്ക് ആരും തയ്യറായില്ല.
ഈ അപമാനത്തിൽ ഗാംഗുലി വളരെയേറെ രോഷാകുലനായിരുന്നു. അദ്ദേഹത്തിൻ്റെ നിരാശകലർന്ന മുഖഭാവവും കോപത്താൽ ചുവന്ന കണ്ണുകളും 'പ്രിൻസ് ഓഫ് കൽക്കത്ത' മീറ്ററിംഗിൽ ഒറ്റപ്പെട്ടതിൻ്റെ പ്രതിഫലനമായിരുന്നു. അതുമൂലം അടുത്ത അദ്ധ്യക്ഷനായി റോജർ ബിന്നിയുടെ പേർ നിർദ്ദേശിക്കുക എന്ന പരമ്പരാഗത രീതി പിന്തുടരാനും ഗാംഗുലി കൂട്ടാക്കിയില്ല.
/sathyam/media/post_attachments/YbvRiGTLlXUyt8hbDDcF.jpg)
മീറ്റിങ്ങ് അവസാനിച്ചപ്പോൾ കോപാകുലനായ അദ്ദേഹം ഹാളിൽ നിന്നും പുറത്തിറങ്ങി ആരോടും ഒരക്ഷരം മിണ്ടാതെ കാറിൽക്കയറി നേരെ എയർ പോർട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ രണ്ടാം തവണയും ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
സഞ്ജുവിന് ഓഫർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വളരെ ബുദ്ധിപൂർവ്വം മികച്ചരീതിയിൽ വിക്കറ്റ് കീപ്പിംഗും ബാറ്റിങ്ങും കാഴ്ചവച്ച സഞ്ജു സാംസണോട് ഏതു നിമിഷവും ടീമിനോട് ചേരാനായി സജ്ജമായിരിക്കാൻ ബിസിസിഐ നിർദ്ദേശി ച്ചിരിക്കുകയാണ്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിലവിൽ ദിനേശ് കാർത്തിക്കും, ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ. ഇതിൽ ഋഷഭ് പന്ത് കുറെ നാളായി ഫോമിലുമല്ല. ലോകകപ്പ് ടീമിന്റെ ഭാഗമാകാൻ സഞ്ജുവിനാകുമെന്നാണ് വിലയിരുത്തൽ. ‘I’ve been given instructions to be ready…': എന്നാണ് സഞ്ജു സാംസൺ ഇതേപ്പറ്റി പ്രതികരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us