/sathyam/media/post_attachments/OQyF1MgIJzjEaiAJHOxH.jpg)
നമീബിയയിൽ നിന്ന് നാഷണൽ കുനോ പാൽപൂർ സാങ്ച്വറിയിലേക്ക് കൊണ്ടുവന്ന 8 ചീറ്റകളും പൂർണ ആരോഗ്യത്തോടെ തീർത്തും സമ്മർദ്ദരഹിതരായി കഴിയുകയാണ്. അവർ കുനോയിൽ വന്നിട്ട് 28 ദിവസമാകുന്നു. ആദ്യത്തെ ഒന്നുരണ്ടു ദിവസം ചില ചീറ്റകൾ സ്ഥലകാലഭ്രമം മൂലമുള്ള അൽപ്പം അങ്കലാപ്പും നിശ്ചലതയും കാട്ടിയിരുന്നെങ്കിലും ഇപ്പോഴവർ തീർത്തും സന്തുഷ്ടിയിലാണ്.
നാളെ അതായത് അവരുടെ ഒരു മാസത്തെ ക്വാറന്റൈൻ കലാവധി അവസാനിക്കുന്നതോടെ 16 നു രാവിലെ അവരെ വിശാലമായ വനത്തിലേക്ക് തുറന്നുവിടുകയാണ്. അതിനുള്ള തയ്യാറെടുപ്പുകൾ പൂർണ്ണമായിക്കഴിഞ്ഞു.
/sathyam/media/post_attachments/zKgrg8cRJ2SIUZ4elMt2.jpg)
അന്നുമുതൽ പാർക്കിൽ സഞ്ചാരികൾക്കും പ്രവേശനമുണ്ടായിരിക്കും. വനത്തിൽ ചീറ്റകളുടെ സുരക്ഷയ്ക്കും ആഹാരത്തിനും പ്രത്യേയകമായ പദ്ധതികളാണ് തയ്യറാക്കിയിരിക്കുന്നത്. വനത്തിനുള്ളിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന വാച്ച് ടവറുകൾ വഴി ഇവ 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. 4 ഡോക്ടർമാരും നമീബിയയിൽ നിന്നുവന്ന മൃഗ സംരക്ഷകരും അവിടെത്തന്നെ തുടരുന്നതാണ്. വനത്തിലും വാച്ച് ടവറുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.
/sathyam/media/post_attachments/wjJKVNaCyVzScAN6Eov5.jpg)
ചീറ്റകളുടെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നതിനാൽ അവരുടെ ലൊക്കേഷൻ അനായാസം കണ്ടുപിടിക്കാവുന്നതാണ്. സെക്യൂരിറ്റി ജീവനക്കാർ 24 മണിക്കൂറും പഴുതടച്ച സുരക്ഷയാണ് ഒരുക്കുക. ചീറ്റകളെ സംബന്ധിച്ചിടത്തോളം കുനോ പാർക്കിൽ ഭക്ഷണത്തിന് ഇരകൾക്കൊരു കുറവുമില്ല. വേട്ടയാടാൻ മാനുകളും പന്നിയും മറ്റു മൃഗങ്ങളും വളരെയേറെയുണ്ട്.
/sathyam/media/post_attachments/ze4o7e2B2TtbrIl2GStn.jpg)
ഹരിയാനയിലെ ഐടിബിപി ജവാന്മാർ പരിശീലനം നൽകിയ 6 ജർമ്മൻ ഷെപ്പേർഡ് നായകളെ ഇന്ന് കുനോയിലെത്തിച്ചിട്ടുണ്ട്. വനത്തിൽ ചീറ്റകളെ ലക്‌ഷ്യം വയ്ക്കാനിടയുള്ള മൃഗവേട്ടക്കാരെ പിടികൂടുകയാണ് ഇവരുടെ ജോലി. കിലോമീറ്റർ അകലെനിന്നുള്ള നീക്കങ്ങളും മണവും പിടിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ചീറ്റകളുടെ സുരക്ഷയ്ക്കായി എല്ലാ സജ്ജീകരണങ്ങളും സർക്കാരും വനവിഭാഗവും ചേർന്നൊരുക്കിയിട്ടുണ്ട്. 72 വർഷങ്ങൾക്കുശേഷം ഇന്ത്യയിലെത്തിയ ചീറ്റകളെ ഒരു നോക്ക് കാണാനുള്ള ജിജ്ഞാസയോടെ ആയിരങ്ങളാണ് നാളെ മുതൽ കുനോ നാഷണൽ പാർക്കിൽ എത്താൻ പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us