/sathyam/media/post_attachments/VuGe1w03MGCCp4M1xrZk.jpg)
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്നു വൈകിട്ട് നാലിന് അവസാനിച്ചു. പാർട്ടിയുടെ 137 വർഷത്തെ ചരിത്രത്തിൽ ആറാം തവണയും 1998 ന് ശേഷം 24 വർഷം കഴിഞ്ഞ് ആദ്യമായി ഒരു പ്രസിഡന്റി നെ തിരഞ്ഞെടുക്കാൻ കൊണ്ഗ്രെസ്സ് പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്.
സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, അശോക് ഗെലോട്ട് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. 87 പ്രതിനിധികൾ ഡൽഹിയിൽ കോൺ ഗ്രസ് ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. പുതിയ പ്രസിഡന്റിനായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് വോട്ടെടുപ്പിന് ശേഷം സോണിയ ഗാന്ധി പറഞ്ഞു.
9900 പേരിൽ 9500 പ്രതിനിധികളും വോട്ട് ചെയ്തതായി വോട്ടെടുപ്പ് പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രി പറഞ്ഞു. അതായത് മൊത്തം പോളിങ് 96%. നാളെ അതായത് ഒക്ടോബർ 18 ന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബാലറ്റ് പെട്ടികൾ ഡെൽഹിയിലെത്തിച്ചേരും. എഐസിസി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ട്രോങ് റൂമിൽ കനത്ത സുരക്ഷയിലാണ് ഇവരെ സൂക്ഷിക്കുക.
വോട്ടെണ്ണൽ ഒക്ടോബർ 19ന് നടക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് ഒരു സ്ഥാനാർത്ഥിക്ക് എത്ര വോട്ട് ലഭിച്ചുവെന്ന് ആരും അറിയാതിരിക്കാൻ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് ബാലറ്റ് പേപ്പറുകൾ മൊത്തത്തിൽ കൂട്ടിക്കലർത്തും..
രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത് കർണാടകയിലെ ബെല്ലാരിയിൽ നടന്ന ഭാരത് ജോഡോ യാത്രക്കിടയിലാണ്. പ്രസിഡണ്ട് സ്ഥാനാർത്ഥി ശശി തരൂർ തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ വോട്ട് രേഖപ്പെടുത്തി. എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖഡ്ഗേ ബാംഗ്ലൂരിലാണ് വോട്ടു രേഖപ്പെടുത്തിയത് .
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തിൽ 42 വർഷവും പാർട്ടിയുടെ ആധിപത്യം ഗാന്ധി കുടുംബത്തിനാ യിരുന്നു. 33 വർഷം പാർട്ടി അധ്യക്ഷന്റെ കടിഞ്ഞാൺ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള നേതാക്കൾ ക്കായിരുന്നു.
ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 36 പോളിംഗ് സ്റ്റേഷനുകളും 67 ബൂത്തുകളും സജ്ജീകരിച്ചിരുന്നതായി കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി (CEA ) അറിയിച്ചു. ഏറ്റവും കൂടുതൽ, യുപിയിൽ 6 ബൂത്തുകളുണ്ടായിരുന്നു. 200 പ്രതിനിധികൾക്ക് ഒരു ബൂത്ത് എന്ന ക്രമത്തിലായിരുന്നു സജ്ജീകരണം . ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ഉൾപ്പെടെ 47 പ്രതിനിധികൾ കർണാടകയിലെ ബെല്ലാരിയി ൽ വോട്ട് രേഖപ്പെടുത്തി. ഇവിടെ യാത്രയുടെ ക്യാമ്പിൽ പ്രത്യേക ബൂത്ത് ഉണ്ടാക്കുകയായിരുന്നു.
1998ൽ വോട്ടെടുപ്പിലൂടെയാണ് അവസാനമായി കൊണ്ഗ്രെസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് സോണിയാഗാന്ധിയും ജിതേന്ദ്രപ്രസാദുമായിരുന്നു സ്ഥാനാർത്ഥികൾ.
സോണിയാ ഗാന്ധിക്ക് 7,448 വോട്ടുകൾ ലഭിച്ചപ്പോൾ ജിതേന്ദ്ര പ്രസാദിന് കിട്ടിയത് വെറും 94 വോട്ടുകൾ. സോണിയാഗാന്ധി പ്രസിഡന്റായ കാലഘട്ടത്തിൽ ഗാന്ധി കുടുംബം വലിയ വെല്ലുവിളിയൊന്നും നേരിട്ടിരുന്നില്ല. ഇപ്പോൾ 24 വർഷത്തിന് ശേഷമാണ് ഖാർഗെയും -തരൂരും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്നത്.
കൊണ്ഗ്രെസ്സ് പാർട്ടിയുടെ കഴിഞ്ഞകാല ചരിത്രത്തിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം. ഒരു പക്ഷേ ഇന്നത്തെ യുവതലമുറയ്ക്ക് ഇതൊന്നും അറിവുണ്ടാകില്ല.വളരെ കൗതുകകരമാണ് ആ ചരിത്രം.
1885 ഡിസംബർ 28 നാണ് ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് സ്ഥാപിതമാകുന്നത്.എ.ഓ. ഹ്യൂo ( Allan Octavian Hume ) എന്ന ബ്രിട്ടീഷുകാരനായിരുന്നു ഇതിന്റെ സ്ഥാപകൻ. കോൺഗ്രസ് സംഘടനയെ സംബന്ധിച്ചിട ത്തോളം പാർട്ടി പിളരുന്നത് ഒരു പുതുമയുള്ള വിഷയമല്ല. സ്വാതന്ത്ര്യത്തിനുമുമ്പ് ഇത് രണ്ടുതവണ സംഭവിച്ചിട്ടുണ്ട്.
ഒന്ന്, 1923 ൽ മോത്തിലാൽ നെഹ്രുവും സി ആർ ദാസും കോൺഗ്രസ് വിട്ട് സ്വരാജ് എന്ന പാർട്ടി രൂപീകരിച്ചു. മറ്റൊന്ന് , 1939 ൽ പാർട്ടി പ്രസിഡന്റായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ ത്തുടർന്ന് സ്ഥാനം രാജിവയ്ക്കുകയും ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപീകരിക്കുകയുമായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച് നാലു വർഷം പിന്നിട്ടപ്പോൾ 1951 ൽ കോൺഗ്രസിലെ സീനിയർ നേതാവായിരുന്ന ജെ.ബി കൃപലാനി കോൺഗ്രസ് വിട്ട് കിസാൻ മസ്‌ദൂർ പ്രജാ പാർട്ടി എന്നൊരു പുതിയ കക്ഷിക്ക് രൂപം നൽകിയത് അക്കലത്ത് വലിയ വാർത്തയാ യിരുന്നു.
1956 ൽ സി രാജഗോപാലാചാരി എന്ന രാജാജി പാർട്ടി നേതൃത്വവു മായുള്ള അഭിപ്രായവ്യത്യാസത്തെത്തു ടർന്ന് കോൺഗ്രസിൽ നിന്നും പുറത്തുവന്ന് ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി എന്നൊരു പ്രസ്ഥാനം രൂപീകരിച്ചു.
1969 ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയാ യിരുന്ന മൊറാർജി ദേശായി രാജി സമർപ്പിക്കുകയും പിന്നീട് സിൻഡിക്കേറ്റ് കോൺഗ്രസ് എന്ന പാർട്ടിക്ക് രൂപം നൽകുകയും ഒടുവിൽ ജനതാപർട്ടി വഴി 1977 ൽ ഇന്ത്യൻ പ്രധാനമന്ത്രിയാകുകയുമായിരുന്നു.
പിന്നീട് നമുക്കറിയാം ശരത് പവാർ , അജിത് ജോഗി തുടങ്ങിയ നേതാക്കളും കോൺഗ്രസ് വിട്ട് NCP,ഛത്തീസ് ഗഡ് ജനതാ കോൺഗ്രസ് എന്നീ പാർട്ടികൾ രൂപീകരിച്ചത്.
എന്നാൽ കോൺഗ്രസ് വിട്ടുപോയ എ.കെ ആന്റണി, അർജുൻ സിംഗ്, മാധവ് റാവു സിന്ധ്യ,എൻ.ഡി തിവാരി,കെ,കരുണാകരൻ തുടങ്ങിയ നേതാക്കൾ കോൺഗ്രസ്സ് വിട്ടുപോയെങ്കിലും ഏറെ വൈകാതെ അവർ പാർട്ടിയിൽ മടങ്ങിയെത്തുകയായിരുന്നു.
അദ്ധ്യാപകർ,ഡോക്ടർമാർ,പ്രൊഫഷനലുകൾ എന്നിവർ ഉൾപ്പെടുന്ന രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു പ്രോഗ്രസ്സീവ് മൈൻഡ് സെറ്റുമായാണ് താൻ യുവതലമുറയ്‌ക്കൊപ്പം കോൺഗ്രസ് പാർട്ടിയെ അടിമുടി മാറ്റാൻ ശ്രമിക്കുകയെന്നും ഒരു പ്രോഗ്രസ്സിവ് പൊളിറ്റിക്സ് തിയറിയായിരിക്കും തൻ്റെ പ്രവർത്തനത്തിന്റെ രീതി യെന്നും ശശി തരൂർ വ്യക്തമാക്കു മ്പോൾ കൊണ്ഗ്രെസ്സ് പോലെ വിശാലമായ ഒരു സംഘടനയെ ഗാന്ധികു ടുംബത്തിന്റെ മാർഗ്ഗനിർദ്ദേശമനുസരിച്ചാകും താൻ മുന്നോട്ട് നയിക്കുക എന്നാണ് ഖാഡ്‌ഗേ പറഞ്ഞിരിക്കുന്നത്.
എന്തായാലും ഒന്നുറപ്പാണ്. ശശി തരൂർ ഇന്ന് പറഞ്ഞതുപോലെ 19 ന് വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ രണ്ടുപേരിൽ ആര് ജയിച്ചാലും കോൺഗ്രസ് ചിരിത്രത്തിൽ അത് മറ്റൊരു നാഴികക്കല്ലായി മാറപ്പെടുമെന്നുറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us