ടാറ്റയുടെ എയർ ഇന്ത്യ തങ്ങളുടെ ക്രൂ മെമ്പേഴ്‌സിനായി പുതിയ മാർഗ്ഗരേഖകൾ പുറത്തിറക്കി

New Update

publive-image

ടാറ്റയുടെ എയർ ഇന്ത്യ തങ്ങളുടെ ക്രൂ മെമ്പേഴ്‌സിനായി പുതിയ മാർഗ്ഗരേഖകൾ പുറത്തിറക്കി. എയർ ഇന്ത്യ ഹോസ്റ്റസുമാരെ ഇനി ഡിസൈനർ കമ്മലുകളിൽ കാണാനാകില്ല: നെറ്റിയിലെ പൊട്ടിന്റെ വലുപ്പം, വളകളുടെ എണ്ണം ഉൾപ്പെടെ മെയിൽ ക്രൂവിന്റെ ഹെയർസ്റ്റൈലിനും പുതിയ നിയമം നിലവിൽ വന്നു.

Advertisment

ഹോസ്റ്റസുമാരുടെ പൊട്ടുകളുടെ വലിപ്പം മുതൽ വളകളുടെ എണ്ണം വരെ നിശ്ചയിക്കപ്പെട്ടതിൽ പൊട്ടിന്റെ വലിപ്പം 0.5 സെന്റിമീറ്ററിൽ കൂടരുത് എന്ന് മാർഗരേഖയിൽ പറഞ്ഞിട്ടുണ്ട്. ഒന്നിൽ കൂടുതൽ വളകൾ ധരിക്കുന്നതും അനുവദനീയമല്ല. മെയിൽ ക്രൂവിന്റെ ഹെയർസ്റ്റൈലും മാർഗ്ഗനിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ടിഒഐ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിച്ചു. തലമുടി കുറവുള്ളതോ കഷണ്ടിയുള്ളതോ ആയ മെയിൽ ക്രൂ അംഗങ്ങളോട് വൃത്തിയായി ഷേവ് ചെയ്ത തല, അതായത് മൊട്ടത്തലയുള്ള രൂപഭാവം നിലനിർത്താൻ എയർ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. അത്തരം ക്രൂ അംഗങ്ങളോട് ദിവസവും തല മൊട്ടയടിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, ക്രൂ അംഗങ്ങൾക്ക് ഒതുങ്ങാത്ത മുടിയും നീണ്ട സ്റ്റൈലൻ മുടിയും ഹെയർസ്റ്റൈലിൽ ഇനിമുതൽ പാടില്ല.

publive-image

വനിതാ ക്രൂ അംഗങ്ങൾക്ക് മുത്തുമണികളുള്ള കമ്മലുകൾ ധരിക്കാൻ അനുവാദമില്ല. നെറ്റിയിൽ പൊട്ട് ഓപ്ഷണൽ ആണ്, എന്നാൽ അതിന്റെ വലിപ്പം 0.5 സെന്റിമീറ്ററിൽ കൂടരുത്. കയ്യിൽ ഒരു വള മാത്രമേ ധരിക്കാൻ കഴിയൂ, എന്നാൽ വളയ്ക്ക് ഡിസൈനോ കല്ലോ ഉണ്ടാകരുത്.

ഇതുകൂടാതെ, മുടി കെട്ടാൻ വനിതാ ക്രൂവിന് ഹൈ ടോപ്പ് നോട്ടും ലോ ബൺ സ്റ്റൈലും ഉപയോഗിക്കാൻ കഴിയില്ല. ഒരു ഡിസൈനും കൂടാതെ സ്വർണ്ണത്തിന്റെയും ഡയമണ്ടിന്റെയും വൃത്താകൃതിയിലുള്ള ഇയർ റിംഗുകൾ മാത്രമേ വനിതാ ക്രൂ കാതുകളിൽ ധരിക്കാൻ പാടുള്ളൂ.

സാരികൾ, ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾ എന്നിവയ്‌ക്കൊപ്പം ചർമ്മത്തിന്റെ നിറവുമായി പൊരുത്തപ്പെടുന്ന ഷിയർ കാൾഫ് ലെങ്ത് സ്റ്റോക്കിംഗുകളും അത്യാവശ്യമാണ്.

അതേപോലെ, ഒരു മോതിരം മാത്രമേ വിരലിൽ ധരിക്കാൻ അനുവാദമുള്ളൂ, എന്നാൽ മോതിരത്തിന് 1 സെന്റിമീറ്ററിൽ കൂടുതൽ വീതി പാടില്ല എന്നതാണ് വ്യവസ്ഥ. ഇതിനുപുറമെ, വനിതാ ക്രൂ അംഗങ്ങൾക്ക് നാല് ബോബി പിന്നുകൾ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. മൈലാഞ്ചി ഇടുന്നതും അനുവദ നീയമല്ല.

publive-image

കൈത്തണ്ടയിലും കഴുത്തിലും കണങ്കാലിലും മതപരമോ കറുത്തതോ ആയ നൂൽ കെട്ടാൻ അനുവാദമില്ലെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. ഇതിനുപുറമെ, പൊതുസ്ഥലത്ത് പ്ലാസ്റ്റിക് കവറുകളോ ഷോപ്പിംഗ് ബാഗുകളോ കൊണ്ടുപോകാൻ ജീവനക്കാരെ അനുവദിക്കില്ല.

യൂണിഫോം അനുസരിച്ച് ഐഷാഡോ, ലിപ്സ്റ്റിക്, നെയിൽ പെയിന്റ്, ഹെയർ ഷെയ്ഡ് കാർഡുകൾ എന്നിവ ഉപയോഗിക്കാൻ ക്രൂ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നരച്ച മുടിയുള്ള ക്രൂ അംഗങ്ങൾ സ്വാഭാവിക കറുത്ത ഷേഡ് ഉപയോഗിക്കണം.

ഒരു മാസം മുമ്പ് എയർ ഇന്ത്യ മാർഗനിർദേശങ്ങളുടെ നീണ്ട പട്ടിക പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു മാർഗ്ഗരേഖ കൂടി പുറപ്പെടുവിച്ചതുമൂലം യൂണിഫോമിൽ ഈ മാറ്റങ്ങൾകൂടി അനിവാര്യമായിരിക്കുകയാണ്.

Advertisment