Advertisment

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസ്; ശങ്കർ മിശ്രയ്ക്ക് ജാമ്യം

New Update

publive-image

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ച ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവെയ്ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. നവംബർ 26 നാണ് ന്യൂയോർക്ക്-ഡല്‍ഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.

ജനുവരി ആറിനാണ് ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്യുന്നത്. ബെംഗളൂരുവില്‍വെച്ച് ഡല്‍ഹി പോലീസ് പിടികൂടുകയായിരുന്നു. ജനുവരി 21-ന് ശങ്കര്‍ മിശ്രയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു.

Advertisment