Advertisment

മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. 1977 മുതൽ 1980 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1977 മുതൽ 1979 വരെ മൊറാർജി ദേശായി സർക്കാരിൽ കേന്ദ്ര നിയമമന്ത്രിയായി ഭൂഷൺ ചുമതലയേറ്റു.

കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1980-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ഭൂഷൺ പിന്നീട് 1986-ൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്.

 

Advertisment