Advertisment

എൻസിപി ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ; പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനില്ലെന്ന് പവാര്‍

New Update

publive-image

മുംബൈ: എൻസിപി ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. പാർട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുന്നുവെന്നും പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗം പവാര്‍ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോർ കമ്മിറ്റി യോഗത്തിൽ പവാർ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി.

Advertisment