Advertisment

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20 മുതൽ; ‘കിംഗ് ഓഫ് ആൾ ദി വേൾഡ്’ ഉദ്ഘാടന ചിത്രം

New Update

publive-image

Advertisment

പനാജി: പ്രശസ്ത സ്പാനിഷ് ചലച്ചിത്ര സംവിധായകന്‍ കാര്‍ലോസ് സൗര സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ് ‘ നവംബര്‍ 20 ന് ഗോവയില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തിരണ്ടാമത് ചലച്ചിത്രോത്സവത്തില്‍ (ഇഫി )ഉദ്ഘാടന ചിത്രമാകും.നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ മേള നടക്കുന്നത്

ഒരു നര്‍ത്തകിയുടെ ജീവിതത്തിലൂടെയുള്ള, അഭൗമമായ കലാസൗന്ദര്യത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് സൗരയുടെ പുതിയ ചിത്രം.ഇതിന്റെ വേള്‍ഡ് പ്രീമിയറായിരിക്കും ഗോവയില്‍ നടക്കുക. മേളയുടെ മധ്യാന്തത്തില്‍ ജെയിന്‍ കാംപിയോണിന്റെ ദി പവര്‍ ഓഫ് ദി ഡോഗ് പ്രദര്‍ശിപ്പിക്കും.അന്തര്‍ദ്ദേശീയ പ്രശസ്തി നേടിയ സംവിധായകരുടെ മുപ്പത് പുതിയ ചിത്രങ്ങള്‍ മേളയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരി രക്ഷന്‍ ബാനിറ്റ്‌മേഡ് നയിക്കും.അഞ്ചംഗ ജൂറിയില്‍ ഇന്ത്യയില്‍ നിന്നും സംവിധായകനും നിര്‍മ്മാതാവുമായ നിള മാധബ് പാണ്ഡേയും അംഗമാണ്.

പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സേസെയ്ക്കും ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ഇസ്തവാന്‍ സാബോയ്ക്കും സത്യജിത് റേ സ്മാരക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിക്കും.മേളയില്‍ ഇതാദ്യമായി ഒ.ടി.ടി പ്‌ളാറ്റ് ഫോമുകളുടെ സഹകരണം തേടുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ടാക്കൂര്‍ പറഞ്ഞു.

Advertisment