Advertisment

ഒരുകാലത്ത് ആശയവിനിമയത്തിന്റെ മുഖമായിരുന്ന തപാലിനായി ഒരു ദിനം; ഇന്ന് ലോക തപാൽ ദിനം

New Update

publive-image

Advertisment

ഡൽഹി : ഇന്ന് ലോക തപാൽ ദിനം. ഒരുകാലത്ത് ആശയവിനിമയത്തിന്റെ മുഖമായിരുന്ന തപാലിനായി ഒരു ദിനം. 1874 -ൽ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്‌ക്കാണ് ഈ ദിനം ആചരിക്കുന്നത്.

1969-ൽ ജപ്പാനിലെ ടോക്യോവിൽ ചേർന്ന അന്താരാഷ്‌ട്ര തപാൽ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാൽ ദിനം ആചരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു.

ആഗോള തലത്തിൽ 189 രാഷ്‌ട്രങ്ങൾ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയന്റെ കീഴിലുണ്ട്. സ്വിറ്റ്‌സർലാന്റിന്റെ തലസ്ഥാനമായ ബേണിലാണ് യൂണിയൻ സ്ഥാപിതമായത്.1844 ഒക്ടോബർ 9 ന് സ്വിറ്റ്‌സർലാന്റിലെ ബേണിൽ 22 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ.

ലോകമെമ്പാടുമുള്ള തപാൽ സംവിധാനങ്ങളെ ഏകീകരിച്ച് രാജ്യങ്ങൾ തമ്മിലുള്ള തപാൽ കൈമാറ്റങ്ങൾക്ക് ദൃഢതയേകുകയാണ് സംഘടനയുടെ ലക്ഷ്യം. 1976-ൽ സംഘടനയിൽ ഇന്ത്യയും അംഗത്വമെടുത്തിരുന്നു.ഇന്ത്യയിൽ ഒക്ടോബർ 9 മുതൽ ഉള്ള ഒരു ആഴ്ച തപാൽ വാരമായി ആചരിക്കുന്നു. ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.

NEWS
Advertisment