കർഷകദിനം: വനിതാ കർഷക റൂബി തോമസിന് സംസ്കാര വേദിയുടെ ആദരവ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

മുത്തോലിയിലെ വനിതാ കർഷക റൂബി തോമസിനെ കേരള സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് ആദരിക്കുന്നു 

Advertisment

പാലാ: സ്വന്തം പുരയിടം ഫലവൃക്ഷങ്ങൾ കൊണ്ട് ഹരിതാഭമാക്കിയ റിട്ട. ടീച്ചർ മുത്തോലി തെങ്ങും തോട്ടത്തിൽ റൂബി തോമസ് എന്ന വനിതാ കർഷകയെ കേരള കോൺ' (എം) സംസ്കാര വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു.

നെല്ല് ഒഴികെയുള്ള എല്ലാ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും മൃഗങ്ങളും വളർത്തുപക്ഷികളും എല്ലാം റൂബിയുടെ വീടിനു ചുറ്റുമുള്ള തൊടിയിലുണ്ട്. കർഷക ദിനാചരണത്തോട് അനുബന്ധിച്ച് മുത്തോലി തെങ്ങും തോട്ടത്തിലെ കൃഷിയിടത്തിൽ എത്തി കേരള കോൺഗ്രസ് (എം) സംസ്കാരവേദി പൊന്നാട അണിയിച്ചും ഫലവൃക്ഷ തൈകൾ സമ്മാനിച്ചും റൂബി തോമസിനെ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് ആദരിച്ചു.

യോഗത്തിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ. കെ.അലക്സ് കണ്ടനാട്ട്, പഞ്ചായത്ത്‌ അംഗം രാജൻ മുണ്ടമറ്റം, പ്രൊഫ. സാബു.ഡി.മാത്യു, പി.ജെ.ആൻ്റണി, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.

Advertisment