Advertisment

വർഗീയത എവിടെയും അപകടം: യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ്

New Update

publive-image

Advertisment

തച്ചമ്പാറ: ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടക്കുന്നു. വർഗീയത ആരുടെ പക്ഷത്തു നിന്നായാലും ബഹുസ്വരതക്കും സഹവർതിത്വത്തിനും ഭീഷണിയാണ്. യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി എ.പി.അഹമ്മദ് മാസ്റ്റർ പറഞ്ഞു.

തച്ചമ്പാറയിൽ നടന്ന എഐവൈഎഫ് കോങ്ങാട് മണ്ഡലം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ എങ്ങനെയും വിറ്റഴിക്കണം, അതുമാത്രമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഏറ്റവുമൊടുവിൽ രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയും വിറ്റുതുലച്ചിരിക്കുന്നു.

സമൂഹത്തില്‍ ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഭരണാധികാരികള്‍. അതിനു പകരം ശത്രുതയും ഭിന്നതയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണോ സര്‍ക്കാര്‍ എന്ന് സംശയിപ്പിക്കുന്നതാണ് വിഭജന ഭീതിയുടെ അനുസ്മരണം.

പ്രണയം നമ്മുടെ സമൂഹത്തിൽ എപ്പോഴും ഒരു പ്രശ്നവൽകൃത വിഷയമാണ്. സങ്കീർണ്ണമാവുകയും സംഘർഷഭരിതമാവുകയും ചെയ്യേണ്ടുന്ന ഒരു സമസ്യയല്ല, പ്രണയം തെറ്റല്ല. നിസ്വാർത്ഥമായി സ്നേഹിക്കുന്ന വ്യക്തികളും സമൂഹവും രാഷ്ട്രവും ഉണ്ടാകട്ടെ.

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയവും മതപരവും ലിംഗപരവുമായ പല വിവേചനങ്ങൾക്കുമുള്ള ഒരു മത നിരപേക്ഷ പോംവഴി കൂടിയാണ് പ്രണയം.

എ.പി.അഹമ്മദ് പറഞ്ഞു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണികണ്ഠൻ, സിപിഐ കോങ്ങാട് മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി നൗഷാദ്, രാധാകൃഷ്ണൻ, രാമൻകുട്ടി, കെ.വി.ജയപ്രകാശ്, ഗോവിന്ദനുണ്ണി, ബോബി തുടങ്ങിയവർ പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്തു. എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി രഞ്ജിത് സ്വാഗതവും മണി അടിയത്ത്‌ നന്ദിയും പറഞ്ഞു.

NEWS
Advertisment