Advertisment

കെപിഎസ്‌ടിഎ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല അധ്യാപകർക്ക് യാത്രയയപ്പും ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ. തങ്കപ്പന് സ്വീകരണവും നൽകി

New Update

publive-image

Advertisment

മണ്ണാർക്കാട്: ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ജന്മമെടുക്കുകയും അധ്യാപകസമൂഹത്തിന് മാർഗ്ഗദർശനമേകി ഭരണകൂടത്തിന്റെ നിറം നോക്കാതെ അധ്യാപകപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന കെപിഎസ്‌ടിഎയെ വളർത്തി വലുതാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച് സർവ്വീസിൽ നിന്ന് 2020-21 അധ്യയന വർഷം വിരമിച്ച മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാർ മാസ്റ്റർക്കും, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എ. മുഹമ്മദാലി മാസ്റ്റർക്കും, റവന്യൂ ജില്ലാ കമ്മിറ്റി അംഗമായിരുന്ന എസ്.മായ ടീച്ചർക്കും കോവിഡ് ഭീഷണിമൂലം നീട്ടിവെക്കേണ്ടി വന്ന യാത്രയയപ്പും പാലക്കാട് ഡി.സി.സി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ. തങ്കപ്പന് സ്വീകരണവും നൽകി.

ചടങ്ങ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ. തങ്കപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിരമിച്ച അധ്യാപകർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് ജേക്കബ് മത്തായി അധ്യക്ഷനായിരുന്നു.

സെക്രട്ടറി കെ. രാമദാസൻ സ്വാഗതം പറഞ്ഞു. വി.വി.ഷൗക്കത്തലി, വി. ഉണ്ണികൃഷ്ണൻ, എം. വിജയരാഘവൻ, കെ. ശ്രീജേഷ്, പി.കെ. അബ്ബാസ്, പി. വി. ശശിധരൻ, ജാസ്മിൻ കബീർ, വി. പ്രേംകുമാർ, ഹബീബുള്ള അൻസാരി, ബിജു ജോസ്, സക്കീർ ഹുസൈൻ, മനോജ്, കെ. ബാലകൃഷ്ണൻ മാസ്റ്റർ, വി. സുകുമാരൻ, കെ.ജി ബാബു, കെ.എം. പോൾ, പി.ജി. ദേവരാജ്, ആർ. ജയമോഹൻ, ഗിരീഷ് ഗുപ്ത,യു കെ ബഷീർ,സജീവ് ജോർജ് എന്നിവർ പ്രസംഗിച്ചു.

NEWS
Advertisment