Advertisment

ഫോട്ടോ ഷൂട്ടിനായി ആരും കരിമ്പയിലേക്ക് വരേണ്ടതില്ല: അപകട പരമ്പരക്കെതിരെ താക്കീതായി സേവ് കരിമ്പ പ്രതിഷേധ പരിപാടി

New Update

publive-image

Advertisment

മണ്ണാർക്കാട്: കരിമ്പ പനയമ്പാടം സെന്ററിൽ പ്രതിഷേധങ്ങൾ ഒഴിയുന്നില്ല.

പൊതുമരാമത്ത് വകുപ്പിന്റെ തലതിരിഞ്ഞ നടപടിയിൽ ദുരിതം പേറുന്ന ജനങ്ങൾ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം അധികൃതർക്ക് താക്കീതായി.

അറുതിയില്ലാത്ത റോഡപകടങ്ങൾ പരിഹരിക്കുകയോ നവീകരണത്തിലെ അപാകതകൾ പരിശോധിക്കുകയോ ചെയ്യാതെ, ഫോട്ടോ ഷൂട്ടിനായി മാത്രം അപകട സ്ഥലം സന്ദർശിക്കുന്ന

അധികാരികളുടെ സമീപനം പ്രഹസനമാണെന്നും ബന്ധപ്പെട്ടവരുടെ നിഷ്‌ക്രിയത്വം പ്രതിഷേധാർഹമാണെന്നും പ്രസംഗകർ പറഞ്ഞു.

നിർമാണത്തിലെ അപാകതയാണ് നിരന്തര വാഹന അപകടങ്ങളുടെ കാരണം. അപകടാനന്തരം വിവിധ പരിശോധന സംഘങ്ങൾ ഇത് സാക്ഷ്യപ്പെടുത്തിയതുമാണ്. ഒരു വർഷത്തോളമായി അപകടങ്ങൾ തുടർക്കഥയായിട്ടും സത്വര നടപടിക്ക് തയ്യാറാകാതെ പല ഉന്നതരും സന്ദർശനം മാത്രം നടത്തി പോവുകയാണ്.

നാടിന്റെ മുഖഛായ മാറുമെന്നും സഞ്ചാര പുരോഗതി കൈവരുമെന്നും പ്രതീക്ഷ പുലർത്തിയ ജനങ്ങൾക്ക് ദേശീയ പാത നവീകരണം തീരാ ദുരിതമാണ് നൽകിയതെന്നും സേവ് കരിമ്പ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പൊതു വേദി എന്ന നിലയിൽ രൂപീകരിച്ച സോഷ്യൽ മീഡിയ കൂട്ടായ്മയാണ് സേവ് കരിമ്പ.

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള അനുശോചനവും അപകട പരമ്പരക്കെതിരെയുള്ള പ്രതിഷേധവും അഡ്വ.ബോബി ഉദ്ഘാടനം ചെയ്തു. സണ്ണി ഫ്രാൻസിസ് അധ്യക്ഷനായി. ജാഫർ അങ്ങാടിക്കാട്,ജയപ്രകാശ്, ഗഫാർ കല്ലടിക്കോട്, അബ്ദു നാസർ, ഷമീർ കരിമ്പ, രമേശ്‌, രാജാറാം,

ടി.എച്ച്.അബ്ദുൽസലാം, അനസ് പള്ളിപ്പടി, മണി നവജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.

മാത്യു കല്ലടിക്കോട് സ്വാഗതവും, പ്രമോദ് പാറക്കാൽ നന്ദിയും പറഞ്ഞു.

NEWS
Advertisment