Advertisment

പാലക്കാട് നാലിടത്ത് ഉരുൾപൊട്ടൽ : ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

New Update

publive-image

Advertisment

വടക്കാഞ്ചേരി : പാലക്കാട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിൽ ബുധനാഴ്ച വൈകീട്ടുണ്ടായ അതിതീവ്ര മഴയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായമില്ല.

മഴ തുടരുന്നതിനാൽ മുൻകരുതലായി അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉരുൾപൊട്ടിയതെല്ലാം കാട്ടിലും ജനവാസ കേന്ദ്രത്തിൽ നിന്നും മാറിയിട്ടുമായതിനാൽ വൻ ദുരന്തം ഒഴിവായി. ഓടംതോട്, പടങ്ങിട്ടത്തോട്, വിആർടി കവ, പാലക്കുഴിയിലെ കൽക്കുഴി,വിലങ്ങൻ പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്.

അതേസമയം മഴവെള്ള പാച്ചിലിൽ ഓടംതോട് റോഡ് തകർന്നു പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ജില്ലയിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തടസ്സപ്പെട്ടു.

NEWS
Advertisment