Advertisment

വശ്യമായ സ്നേഹ കാഴ്ചകളുമായി സംഗീത ആൽബം 'സ്വപ്‌നാടനം' പ്രേക്ഷകരിലേക്ക്

New Update

publive-image

Advertisment

കോങ്ങാട്: ജീവിതത്തിനു ചുറ്റുമുള്ള നിറമുള്ള സ്നേഹകാഴ്ചകളുമായി ടീം പാട്ടുപുര ഒരുക്കിയ സംഗീത ആൽബം 'സ്വപ്‌നാടനം' ശ്രദ്ധേയമാകുന്നു. പ്രണയത്തിന്റെ ഹൃദയ സഞ്ചലനത്തിനൊപ്പം ഗ്രാമ്യ അഴകോടെയാണ് ആൽബം ഒരുക്കിയിരിക്കുന്നത്.

പ്രണയ തരളിത നിമിഷത്തെ പുതിയ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ആൽബം. ശിവകുമാർ കോങ്ങാടും ഗായത്രിയുമാണ് നായകനും നായികയും. അദ്ധ്യാപകൻ, എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ,പ്രണയം,വിപ്ലവം, വിരഹം എല്ലാം ഈ സ്നേഹ ചിത്രത്തെ സംതൃപ്തമാക്കുന്നു.

അനൂപ് മടപ്പള്ളി ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ശ്രീലക്ഷ്മിയും അഡ്വ. വിനീഷ് കുറ്റ്യാടിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണകുമാർ കൂടാളിയുടേതാണ് വരികൾ. പ്രണയത്തിന് എപ്പോഴും മഴ കാഴ്ചകളുമായി അടുത്ത ബന്ധമാണുള്ളത്. പരസ്പരം ഇഷ്ടപ്പെടുന്നവരിൽ സുന്ദരമായ പ്രണയ ഓർമ്മകൾ തെളിക്കുവാൻ മഴ മുകിലുകൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുക.

വയനാട്, കുറ്റ്യാടി, മടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ആൽബം നവ മാധ്യമങ്ങളിൽ കൂടി പ്രേക്ഷകരിലെത്തിച്ചിരിക്കുന്നു.

music album
Advertisment