Advertisment

പ്രമോദ് ബാലകൃഷ്ണന്റെ 'ഓർമപ്പൂക്കളം' മ്യൂസിക്കൽ ആൽബം തിരുവോണത്തിന്

New Update

publive-image

Advertisment

മണ്ണാർക്കാട്: ഒത്തുചേരലുകൾക്കിടമില്ലാത്ത മഹാമാരിക്കാലത്ത് ഓണം വീണ്ടും വന്നെത്തുമ്പോൾ ഓർമയുടെ ആർദ്ര സ്പർശമായി ഓർമപ്പൂക്കളം എന്ന മ്യൂസിക്കൽ ആൽബം

ഒരുങ്ങുന്നു.

പട്ടാമ്പി പള്ളിപ്പുറം പ്രമോദ് ബാലകൃഷ്ണന്റേതാണ് രചനയും സംവിധാനവും. ഓർമയിലെ ആളാരവങ്ങളുടേയും ആഘോഷങ്ങളുടേയും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലാണ്‌ ഓരോ മനസിലും ഓണപ്പൂക്കളം ഒരുങ്ങുന്നത്.

സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ആശയ സമൃദ്ധിയാണ്‌ ഓണത്തെ ആഘോഷങ്ങളുടെ ഉത്സവമാക്കുന്നത്. ജാഗ്രത ആവശ്യമുള്ള മഹാമാരി കാലത്തിന്റെ ആകുലതകൾ ഓണാഘോഷത്തേയും ബാധിച്ചിരിക്കുന്നു. ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെ ഓണം പരിമിതപ്പെടുമ്പോഴാണ് പ്രമോദ്- ഡോ. നിഖില ദമ്പതികളും മകൾ തേജസ്വിനി ബാലയും ചേർന്ന് കുടുംബ പ്രേക്ഷകർക്കായി ഈ സംഗീത വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഓണത്തിന്റെ നിറങ്ങളും ആഘോഷങ്ങളുമെല്ലാം മൊബൈൽ ഫോണിന്റെ ചതുരക്കൂട്ടിലേക്ക് ഒതുങ്ങുന്ന കാലത്തിലാണ്‌ ആൽബം ആസ്വാദകരിലേയ്ക്ക് എത്തുന്നത്.

ഓണത്തിന്റെ ഗൃഹാതുരതയും, ആഘോഷവും അമ്മയെക്കുറിച്ചുള്ള ഓർമ്മയുമെല്ലാം ഒരു ഗാനത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ, ഓണത്തിന്റെ ഓർമകൾ എത്രമാത്രം സ്വാധീനം ചെലത്തുന്നുണ്ട് എന്നു കാണാം.

എറണാകുളം, മണ്ണാർക്കാട്, വയനാട് ഭാഗത്താണ് ആൽബം ചിത്രീകരിച്ചത്. നിർമാണം: ബാലക്രിയേഷൻസ്. സുകു സോപാനം സംഗീതം നൽകിയിരിക്കുന്നു. ആലാപനം:ബെന്നി അബ്രഹാം. എഡിറ്റിങ്: നിതിൻ പയസ്. നവാസ് മണ്ണാർക്കാട്, സമദ്, എന്നിവരും അണിയറ പ്രവർത്തകരാണ്.

ഓർമപ്പൂക്കളം എന്ന ഏറ്റവും പുതിയ ഓണപ്പാട്ട് വീഡിയോ ആൽബം തിരുവോണം ദിനത്തിൽ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകരിലെത്തും.

music album
Advertisment