Advertisment

‘ഒപ്പം ഉണ്ട്' ജനമൈത്രി പോലീസ് സന്ദേശാത്മക ഹ്രസ്വ ചിത്രം വയോജന ദിനത്തിൽ പുറത്തിറങ്ങും

New Update

publive-image

Advertisment

പാലക്കാട്: ഒറ്റപ്പെടലിന്റെ മടുപ്പ് അനുഭവിച്ച് നെടുവീര്‍പ്പിട്ട് കഴിയേണ്ടവരല്ല വൃദ്ധജനങ്ങളെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതിനും സ്നേഹവും കരുണയും നിറഞ്ഞ കുടുംബത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തിയും വരദം മീഡിയ ജനമൈത്രി പോലീസ് ജില്ല ഘടകത്തിനു വേണ്ടി നിർമിക്കുന്ന ബോധവൽക്കരണ ഹ്രസ്വചിത്രം ‘ഒപ്പം ഉണ്ട്' ഒരുങ്ങുന്നു.

ഒക്ടോബര്‍ ഒന്ന് വയോജനദിനത്തിൽ ചിത്രം പ്രേക്ഷകരിലെത്തും. കൊപ്പം, താരേക്കാട്,

പാലക്കാട്‌ നോർത്ത് പോലീസ് സ്റ്റേഷനിൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി.

ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥ്‌ ഐപിഎസ് സ്വിച് ഓൺ കർമം നിർവഹിച്ചു.

മക്കള്‍ തൊഴില്‍ തേടി വിദേശങ്ങളില്‍ കഴിയുമ്പോള്‍ നാട്ടില്‍ മാതാപിതാക്കള്‍ ഒറ്റപ്പെടുന്നു എന്നത് പ്രധാന പ്രശ്നമാണ്. വയോജനങ്ങളിൽ നല്ലൊരു വിഭാഗവും, സ്ത്രീകളും വിധവകളുമാണ്.

അവശതയും ദാരിദ്ര്യവും മൂലം വീട്ടില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവരുമുണ്ട്.

‘സംരക്ഷണം' എന്ന വാക്ക് ഓർമപ്പെടുത്തി വീണ്ടും ഒരു വയോജന ദിനം കടന്നുവരുമ്പോൾ ഈ ചിത്രം ശക്തമായ സന്ദേശം ആയിരിക്കുമെന്ന് സംവിധായകൻ വരദം ഉണ്ണി പറഞ്ഞു. നല്ല കൂട്ടു കുടുംബവ്യവസ്ഥ നില നിന്നിരുന്ന പഴയ സമൂഹത്തിൽ വയോജനങ്ങളുടെ സംരക്ഷണം ഒരു പ്രശ്നമേ ആയിരുന്നില്ല.

എന്നാൽ കേരളത്തിൽ ഇന്ന് വയോജനങ്ങൾ അവഗണിക്കപ്പെടുകയാണ്. ആധുനിക മനുഷ്യൻ പല മൂല്യങ്ങളും മറക്കുന്നതിനിടെ സ്വന്തം മാതാപിതാക്കൾ നൽകിയ സ്നേഹവും പരിചരണവും ലാളനയും മറക്കുന്നു. നമ്മെ നാമാക്കിയ മാതാപിതാക്കളെ സ്നേഹിക്കലും സംരക്ഷിക്കലും നമ്മുടെ കടമയാണെന്ന് ചിത്രം ബോധിപ്പിക്കും.

ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ സി.ഡി ശ്രീനിവാസൻ, ട്രാഫിക് എസ്.ഐ എം.ഹംസ എന്നിവർ പങ്കെടുത്തു. സ്ക്രീപ്റ്റ്:വിശ്വരാജ്, ഡിഒപി:സജിത്ത് ടി.സി, നിർവഹണം: ജയേന്ദ്ര ശർമ,

സന്നിവേശം: രഘു പാലക്കാട്‌. ചമയം:കൃഷ്ണൻകുട്ടി പുതുപ്പരിയാരം. സതീഷ് ചന്ദ്രൻ, രാഗേഷ് കല്പാത്തി, പ്രമിത.എം,ശരത്,അച്ചു ഭരത്,കൃഷ്ണൻ, സതീന്ദ്രൻ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

palakkad news
Advertisment