Advertisment

കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടി ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കാരുണ്യ വിപ്ലവം വീണ്ടും... 6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ 

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: 6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ. ചെറുതുരുത്തി സ്വദേശി മണികണ്ഠൻ സൗമ്യക്ക് കിഡ്നി നൽകും. കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടിയാണ് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വീണ്ടും കാരുണ്യ വിപ്ലവത്തിനൊരുങ്ങുന്നത്.

കാവശ്ശേരി കഴനി സ്വദേശിനിയായ സൗമ്യ കഴിഞ്ഞ രണ്ടുവർഷമായി കിഡ്നി രോഗ ബാധിതയായി ചികിത്സയിലാണ്. അയർ പുള്ളി മധുവിൻ്റെ ഭാര്യയും 4 വയസ്സുകാരി അനന്യയുടെ മാതാവുമാണ് സൗമ്യ. നിർദ്ധന കുടുബത്തെ സഹായിക്കാനാണ് ദയ ചാരിറ്റബിൾ ട്രസ്റ്റും കാവശ്ശേരി പഞ്ചായത്തും  ബി.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളും കൈകോർക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്തംബർ 21 ന് കാവശ്ശേരി പഞ്ചായത്തിലെ 17 വാർഡുകളിലും ധനശേഖരണം നടത്തും. 10 പേരടങ്ങുന്ന 75 സ്കോഡുകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് ധനശേഖരണം നടത്തുകയെന്ന് ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് പറഞ്ഞു.

ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 8 മത് കാരുണ്യ വിപ്ലവമാണ് സെപ്ത ബർ 21 ന് നടക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ വിജയൻ, വി. ആനന്ദ്, ട്രസ്റ്റ് അംഗങ്ങളായ ദീപ ജയപ്രകാശ്, ശങ്കർ ജി കോങ്ങാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment