Advertisment

ഹിന്ദു ഐക്യവേദി മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

മണ്ണാർക്കാട്: ഹിന്ദു ഐക്യവേദി മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കമ്മിറ്റി പ്രസിഡൻറ് സി.വി ചന്ദ്രശേഖരൻ അധ്യക്ഷനായി. പി. ഹരിദാസ്, ജില്ലാ സംഘടന സെക്രട്ടറി അട്ടപ്പള്ളം ഗോപാലകൃഷ്ണൻ, എ.നാരായണൻ കുട്ടി,കെ.വി. ഷണ്മുഖൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എം. പ്രമോദ് പനയംപാടം (പ്രസി. ), സന്തോഷ്‌ മുതുകുറുശ്ശി (ജന. സെക്ര.). ഹിന്ദു സമുദായത്തെ ലക്ഷ്യമാക്കി നടത്തുന്ന മതപരിവർത്തനത്തിന്റെ കുൽസിത ശ്രമങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്ന് നേതാക്കൾ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

palakkad news
Advertisment