Advertisment

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ മണ്ണാർക്കാട് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മണ്ണാർക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവ് ഉടൻ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്ന കേന്ദ്ര നയം തിരുത്തുക, മുട്ടിൽ മരംമുറി കേസിലെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക, മുഖ്യമന്ത്രിക്കെതിരായ ഡോളർ കടത്ത് ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് എഇഒ ഓഫീസ് പരിസരത്ത് ധർണ നടത്തി.

മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.എ സലാം അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.

കൺവീനർ പി.സി ബേബി, പി.അഹമ്മദ് അഷ്റഫ്, ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കർ, വി.വി ഷൗക്കത്തലി, റഷീദ് ആലായൻ, സി. മുഹമ്മദ് ബഷീർ, എ.അയ്യപ്പൻ, എം.മനോജ്, എം.ആർ സത്യൻ, കെ.ബാലു, പി മുരളീധരൻ, കെ.ജി ബാബു, കാസിം ആലായൻ, എ അസൈനാർ, ബഷീർ തെക്കൻ, ഹമീദ് കൊമ്പത്ത്, എം.സി വർഗീസ്, ഹുസൈൻ കളത്തിൽ, ഗിരീഷ് ഗുപ്ത, കേശവൻ, കെ.ടി.അബ്ദുള്ള, ഷമീർ പഴേരി, അരുൺകുമാർ പാലക്കുറുശ്ശി, മുനീർ താളിയിൽ പ്രസംഗിച്ചു.

palakkad news
Advertisment