Advertisment

മണ്ണാർക്കാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസ് ക്ലബിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയിയുടെ നിര്യണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ക്ലബിന്റെ പുതിയ ഭാരവാഹികളായി കെ.ജനാർദ്ദനൻ മാതൃഭൂമി (പ്രസിഡന്റ്), രാജേഷ് മനോരമ ന്യൂസ് (വൈസ് പ്രസിഡന്റ്), സി.എം ഷബീറലി മാധ്യമം (ജനറൽ സെക്രട്ടറി), ബിജുപോൾ എസിവി (ജോയിന്റ് സെക്രട്ടറി), ഇ.എം അഷ്‌റഫ് ചന്ദ്രിക (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കോർഡിനേറ്റർ: ഡോ: എം. കെ. ഹരിദാസ് (ബിസിനസ്‌ ന്യൂസ്‌), വി.കെ അജയൻ (ജനയുഗം), സജീവ് .പി മാത്തൂർ (അൺ വെയ്ൽ ന്യൂസർ), അബ്ദുൽ ഹാദി അറയ്ക്കൽ (മണ്ണാർക്കാട് ഓൺലൈൻ ന്യൂസ്), ഹംസ കവുണ്ട (സിറാജ്), എം അബ്ദുറഹ്മാൻ (എം.സി ന്യൂസ്) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു. സിബിൻ ഹരിദാസ്, നിസാർ (ന്യൂസ് ഇൻ വ്യൂസ്), മധു (പ്രാദേശികം ഓൺലൈൻ) എന്നിവർ പങ്കെടുത്തു.

palakkad news
Advertisment