Advertisment

കൊറോണ വാക്‌സിൻ വീടുകളിൽ എത്തി നൽകണം - കേരള കോൺഗ്രസ്‌ (ജോസഫ്) പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: വാർഡ് മെമ്പർ, ആശാവർക്കർ, മറ്റുള്ള ആരോഗ്യപ്രവർത്തകർ വഴി കൊറോണ വാക്സിൻ വീടുകളിൽ എത്തിക്കാൻ കേരള സർക്കാർ മുൻകൈ എടുക്കണമെന്ന്, കേരള കോൺഗ്രസ്‌ (ജോസഫ്) ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ് ആവശ്യപ്പെട്ടു.

നിരവധി ആൾക്കാർ ഇനിയും ആദ്യ ഡോസ് വാക്‌സിനേഷൻ എടുക്കാത്തവരുണ്ട്, അവർക്കെതിരെ ശക്തമായനടപടികൾ വേണമെന്നും, രോഗ വ്യാപനത്തിന്റെ ഗൗരവം അറിയിച്ച് വാക്സിൻഎടുക്കാത്തവരെ ബോധവത്കരിക്കണമെന്നും, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് വിശദമായി അയച്ച ഇമെയിൽ സന്ദേശത്തിലൂടെ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

palakkad news
Advertisment