Advertisment

അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്കൂൾ... സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയുടെ ശസ്ത്രക്രിയയ്ക്കാവശ്യമായ ധനസമാഹരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ആലത്തൂർ: യു.കെ.ജി വിദ്യാർത്ഥിനി അനന്യയുടെ അമ്മ കാവശ്ശേരി സൗത്ത് അയർപ്പുള്ളിവീട്ടിൽ സൗമ്യ എന്ന 24 കാരിയുടെ രണ്ട് വൃക്കകളും തകരാറിലായ സാഹചര്യത്തിൽ ചെറുതുരുത്തി സ്വദേശിയായ മണികണ്ഠൻ എന്നയാൾ സൗജന്യമായി വൃക്ക നൽകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മുന്നോട്ട് വന്നെങ്കിലും, ചികിത്സാചിലവായ 25 ലക്ഷം രൂപ കണ്ടെത്തുക എന്നത് സൗമ്യയുടെ ഭർത്താവ് മധുവിന് മുമ്പിൽ ഒരുചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് ഏക മകൾ അനന്യയുടെ സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ധനസമാഹരണത്തിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

എൽ.കെ.ജി മുതൽ ഹയർസെക്കൻഡറിവിഭാഗത്തിൽ വരെ ഏഴര ലക്ഷം രൂപയും, ബി.എഡ് സെക്ഷനിൽ നിന്നും 25950 രൂപയും സമാഹരിച്ചു. ഈ സാഹചര്യത്തിൽ പെരുങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ്, കാവശ്ശേരി കാരുണ്യ വിപ്ലവം ട്രസ്റ്റ്, കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചർച്ചചെയ്ത് ധനസമാഹരണത്തിനുള്ള ആശയങ്ങൾക്ക് രൂപംനൽകി.

21-09-2021ന് കാലത്ത് 9 മണിക്ക് മുൻമന്ത്രി വി.സി കബീർ മാസ്റ്റർ കാവശ്ശേരി കെ.സി.പി സ്കൂളിൽ കാരുണ്യ വിപ്ലവത്തിന്റെ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. അദ്ധ്യാപകരും, വിദ്യാർത്ഥികളും, ദയചാരിറ്റബിൾട്രസ്റ്റ് പ്രവർത്തകരും, നാട്ടുകാരും സംഘടിച്ച് 65 സ്ക്വാഡുകളായി പിരിഞ്ഞ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാവശ്ശേരി പഞ്ചായത്തിൽ നിന്നുമാത്രം 4759791രൂപ (നാല്പത്തിയേഴുലക്ഷത്തി അമ്പത്തൊമ്പതിനായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി യൊന്ന്)സമാഹരിച്ചു.

ദയചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ. ഇ.ബി.രമേഷ്, കാവശ്ശേരി കാരുണ്യ വിപ്ലവം ട്രസ്റ്റ് ജനറൽ കൺവീനർ.ദീപ ജയപ്രകാശ്,ടീം കോർഡിനേറ്ററും, ട്രസ്റ്റ് ഖജാൻജിയുമായ ശങ്കർ ജി കോങ്ങാട്. ബി.എസ്.എസ് ഗുരുകുലം സ്കൂൾ പ്രിൻസിപ്പൽ ഡോ. വിജയൻ വി ആനന്ദ്. എന്നിവർ ഈ സംരംഭത്തിന് നേതൃത്വം നൽകി.

ഈ പ്രവർത്തനത്തിലൂടെ സമാഹരിച്ച തുക സമാപനം സമ്മേളനത്തിൽ വെച്ച് പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതർക്ക് കൈമാറി. സമാഹരിച്ച തുകയിൽ നിന്നും സൗമ്യയുടെ വൃക്ക മാറ്റിവയ്ക്കലിനും, തുടർചികിത്സക്കും ആവശ്യമുള്ള തുക മാറ്റിവച്ച് ശേഷം, മിച്ചമുള്ള തുക കാവശ്ശേരി പഞ്ചായത്തിലേയും പരിസരപ്രദേശങ്ങളിലേയും ഗുരുതര രോഗബാധിതരായവർക്ക് സഹായധനമായി നൽകുമെന്നും ദയചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അറിയിച്ചു.

രോഗിയായ സൗമ്യക്കുവേണ്ടി നേരിട്ടും അക്കൗണ്ടുകളിലേക്കും പണം നൽകി സഹായിച്ച സുമനസ്സുകളായ ഏവർക്കും, വൃക്ക ദാനം ചെയ്യാൻ മുന്നോട്ട് വന്ന ചെറുതുരുത്തി സ്വദേശിയായ മണികണ്ഠൻ എന്നയാൾക്കും ധനസമാഹരണ കമ്മിറ്റി നന്ദിപറഞ്ഞു. വൃക്ക ദാതാവായ 45 വയസ്സുകാരനായ മണികണ്ഠൻ എന്നയാൾക്ക് ഭാര്യയും, രണ്ട് ആൺമക്കളും ഉണ്ട്.

palakkad news
Advertisment