Advertisment

ട്രെയിൻ സർവ്വീസ് പുനരാരംഭിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്ക് നിവേദനം നൽകി വെൽഫെയർ പാർട്ടി

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ പാലക്കാട് - നിലമ്പൂർ, ഷൊർണൂർ-നിലമ്പൂർ എന്നീ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്ക് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിവേദനം നൽകി. ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീർ, പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ്ഖാലിദ് എന്നിവർ സംബന്ധിച്ചു.

ധാരാളം യാത്രക്കാർ വിവിധ വ്യക്തിഗത ആവശ്യത്തിനും, വ്യാപാരികൾ, ഉദ്യോഗസ്ഥർ അടക്കം ജീവനോപാധികൾക്കും, വിദ്യാർത്ഥികൾ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുമായി പാലക്കാടുനിന്നും ഷൊർണൂരിൽ നിന്നും നിത്യേന യാത്ര ചെയ്തുകൊണ്ടിരുന്നത് ഏറ്റവും കൂടുതൽ സൗകര്യപ്രദമായ യാത്രാ മാർഗ്ഗം എന്ന നിലയിൽ ഭൂരിഭാഗം യാത്രക്കാരും ആശ്രയിക്കുന്നത് ഈ ട്രെയിൻ സർവ്വീസ് ആണ്.

നിലമ്പൂർ യാത്ര റോഡ് ഗതാഗത പ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര ക്ലേശകരമായിട്ടാണ് ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. റോഡ് മാർഗമുള്ള യാത്ര ദൈർഘമേറിയതും നഷ്ടം ഉണ്ടാക്കുന്നതും ആയതിനാൽ ഉദ്യോഗസ്ഥരും ചെറുകിട വ്യാപാരികളും മറ്റും അവരുടെ വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യുമ്പോൾ അവർക്ക് ഏറ്റവും സൗകര്യപ്രദമായ യാത്രയാണ് ട്രെയിൻ എന്നത് എല്ലാവർക്കും അറിവുള്ളതാണ്.

ട്രെയിൻ സർവീസ് നിർത്തലാക്കിയ സാഹചര്യത്തിൽ ഇപ്പോൾ ഏറിയ പങ്ക് യാത്രക്കാരും മറ്റു യാത്രാ മാർഗ്ഗങ്ങളെ അവലംബിക്കാൻ കഴിയത്ത പ്രതിസന്ധിയിൽ ആണ്. ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാവണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു.

welfare party
Advertisment