Advertisment

ഒളപ്പമണ്ണക്ക്‌ രണ്ടു പതിറ്റാണ്ടായിട്ടും സ്മാരകം ഉയർന്നില്ല... അധികാരികൾക്ക് നിവേദനം നൽകുമെന്ന് ഓർമ കലാ സാഹിത്യ വേദി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട് ജിഎംയുപി സ്കൂളിൽ നടന്ന ഓർമ കലാ സാഹിത്യ വേദി സാഹിത്യ സായാഹ്നവും, ഒളപ്പമണ്ണ അനുസ്മരണവും ഉദ്ഘാടനം ചെയ്ത ശേഷം കോങ്ങാട് എം.എൽ.എ. കെ ശാന്തകുമാരി പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നു

മണ്ണാർക്കാട്: മലയാളത്തിലെ പ്രശസ്ത കവികളിൽ ഒരാളും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന മഹാകവി ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് 2000 ഏപ്രിൽ 10 നാണ് വിടപറഞ്ഞത്.

ഒളപ്പമണ്ണ വിടപറഞ്ഞ് രണ്ടുപതിറ്റാണ്ട് പിന്നിടുമ്പോഴും ഉചിതമായ ഒരു സ്മാരകം പോലും അദ്ദേഹത്തിന്റെ കർമ മണ്ഡലത്തിൽ ഉയര്‍ന്നില്ല. ഇത് പൂർത്തിയാക്കേണ്ടത് മണ്ണാർക്കാട്ടുകാരുടെ സാംസ്ക്കാരികവും ചരിത്രപരവുമായ ചുമതലയാണെന്ന് സാഹിത്യ പ്രവർത്തകർ ഏകകണ്ഠമായി പറഞ്ഞു. ഇത് സംബന്ധിച്ചു അധികാരികൾക്ക് നിവേദനം നൽകുമെന്ന് ഓർമ കലാ സാഹിത്യ വേദി ഭാരവാഹികൾ പറഞ്ഞു.

ഓർമയുടെ നേതൃത്വത്തിൽ നടന്ന സാഹിത്യ സായാഹ്നവും,ഒളപ്പമണ്ണ അനുസ്മരണവും കോങ്ങാട് എം.എൽ.എ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓർമ്മ സെക്രട്ടറി എം.കെ.ഹരിദാസ് അധ്യക്ഷനായി. ഓർമ്മ പ്രസിഡണ്ട് കെ.സുധാകരൻ മണ്ണാർക്കാട് ആമുഖ ഭാഷണം നടത്തി. കെ.പി.എസ്. പയ്യനെടം ഒളപ്പമണ്ണ അനുസ്‌മരണ പ്രഭാഷണം നടത്തി.

മണ്ണാർക്കാടിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ശോഭയോടെ നിൽക്കുന്ന ഒരു കവിയെ ഈ നാട്ടുകാർ മറക്കാൻ പാടില്ലാത്തതാണ്. കവിതയിൽ വിപ്ലവകരമായ ആശയങ്ങൾ കൊണ്ടുവന്ന ഒരു മഹാകവിക്ക് ഉചിതമായ സ്മാരകം വേണം.ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ഓണം സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ,മണ്ണാർക്കാട്ടെ യുവ സംവിധാന പ്രതിഭ മുസ്തഫ ഗട്സിനുള്ള ആദരവ്,വിവിധ മേഖലകളിൽ ഔന്നത്യം പുലർത്തിയ കെ.പി.എസ് പയ്യനെടം,ഡോ. കമ്മാപ്പ,കെ.കെ. വിനോദ്‌കുമാർ,ചന്ദ്രദാസൻ മാസ്റ്റർ എന്നിവരെ ആദരിയ്ക്കൽ എം.എൽ.എ. ശാന്തകുമാരി നിർവ്വഹിച്ചു.

പത്താം തരം,പ്ലസ്ടു, ബരുദതലത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ ഡോ. കമ്മാപ്പ ആദരിച്ചു.

എഫ്.ബി. ഫോട്ടോ ക്വിസ്സ് വിജയികൾക്ക് സമ്മാനം നല്കി. ബാവിക്ക, എൻ. അജയകുമാർ,ഡോ. ജ്യോതിഷ്മാത്യു, എൻ.ആർ.സുരേഷ്, ശ്രീവത്സൻ,ശിവദാസൻ മാസ്റ്റർ,പി.ആർ. സുരേഷ്, വത്സകുമാർ ബാബു, സമദ് കല്ലടിക്കോട്, ബാലകൃഷ്ണൻ പാലോട്, വിനോദ് ചെത്തല്ലൂർ, രാജൻ അനാർക്കോട്ടിൽ, മുഹമ്മദ്കുട്ടി കുന്തിപ്പുഴ, രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

 

palakkad news
Advertisment