Advertisment

മുണ്ടൂർ ഗ്രാമപഞ്ചായത്തില്‍ മൂന്നു ദിവസത്തെ ഐസിഡിഎസ് സേവനങ്ങളുടെ പ്രദർശനം സമാപിച്ചു

New Update

publive-image

പാലക്കാട്: ഐസിഡിഎസിന്റെ 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സേവനങ്ങളുടെയും പദ്ധതികളുടെയും പ്രദർശനവും ശില്പശാലയും നടത്തി. സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ വിവിധ സേവനങ്ങള്‍ സംയോജിതമായി നടപ്പാക്കിയാൽ ഉണ്ടാവുന്ന മാറ്റം വളരെ വലുതായിരിക്കും എന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ്

ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതെന്നും ഐസിഡിഎസ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ കഴിഞ്ഞതായും ഐസിഡിഎസ് സൂപ്പർവൈസർ സുജ കെ.കെ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ, പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment